കേരളം

kerala

ETV Bharat / bharat

Tiger Nageswara Rao Third Single : ടൈഗര്‍ നാഗേശ്വര റാവുവിലെ പുതിയ ഗാനം ഇന്നെത്തും - ടൈഗര്‍ നാഗേശ്വര റാവു ഗാനം

Tiger Nageswara Rao song release : വംശി സംവിധാനം ചെയ്യുന്ന ടൈഗര്‍ നാഗേശ്വര റാവുവിലെ മൂന്നാമത്തെ ഗാനം ഇന്ന് റിലീസ് ചെയ്യും

Tiger Nageswara Rao  Tiger Nageswara Rao song  Tiger Nageswara Rao third single  Ravi Teja  Ravi Teja new movie  Tiger Nageswara Rao song promo  Icchesukuntaale song  Tiger Nageswara Rao release  Tiger Nageswara Rao songs  ടൈഗര്‍ നാഗേശ്വര റാവുവിലെ പുതിയ ഗാനം  ടൈഗര്‍ നാഗേശ്വര റാവു  ടൈഗര്‍ നാഗേശ്വര റാവു ഗാനം  രവി തേജ
Tiger Nageswara Rao third single

By ETV Bharat Kerala Team

Published : Oct 12, 2023, 3:16 PM IST

തെലുഗു സൂപ്പര്‍ താരം രവി തേജയുടെ (Ravi Teja) റിലീസിനൊരുങ്ങുന്ന ചിത്രമാണ് ടൈഗര്‍ നാഗേശ്വര റാവു (Tiger Nageswara Rao). പ്രഖ്യാപനം മുതല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിലെ മൂന്നാമത്തെ ഗാനം (Tiger Nageswara Rao third single) ഇന്ന് വൈകിട്ട് 6.03ന് റിലീസ് ചെയ്യും (Tiger Nageswara Rao song release).

ഇക്കാര്യം സംവിധായകന്‍ വംശി അദ്ദേഹത്തിന്‍റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. വംശി സംവിധാനം ചെയ്യുന്ന 'ടൈഗര്‍ നാഗേശ്വര റാവു'വിലെ മൂന്നാമത്തെ ഗാനത്തിന്‍റെ പ്രൊമോ വീഡിയോ പുറത്തുവിട്ടുകൊണ്ടാണ് വംശി ഇക്കാര്യം എക്‌സില്‍ (ട്വിറ്റര്‍) പങ്കുവച്ചിരിക്കുന്നത് (Vamsee shared Tiger Nageswara Rao song promo).

ടൈഗര്‍ നാഗേശ്വര റാവുവിലെ പുതിയ ഗാനം

Also Read:Tiger Nageswara Rao Trailer | കടുവ വേട്ട തുടങ്ങി ; 'ടൈഗര്‍ നാഗേശ്വര റാവു'വിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി

'ഇച്ചീസുകുണ്ടാലെ' എന്ന ഗാനമാണ് ഇന്ന് റിലീസിനെത്തുക (Icchesukuntaale song). മലയാളത്തില്‍ 'എന്നെ നിനക്കായ് ഞാന്‍' എന്ന ഗാനമാകും പുറത്തിറങ്ങുക. ജിവി പ്രകാശ് കുമാര്‍ ആണ് 'എന്നെ നിനക്കായ് ഞാനി'ന് സംഗീതം ഒരുക്കിയിരിക്കുന്നത്.

നേരത്തെ പുറത്തിറങ്ങിയ, ചിത്രത്തിലെ രണ്ട് ഗാനങ്ങളും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു (Tiger Nageswara Rao songs). സിനിമയുടെ ട്രെയിലറും ശ്രദ്ധ ആകര്‍ഷിച്ചിരുന്നു (Tiger Nageswara Rao trailer). രവി തേജയുടെ കരിയറിലെ ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്.

രണ്ട് നായികമാരാണ് ചിത്രത്തില്‍. ഗായത്രി ഭരദ്വാജ്‌, നൂപുര്‍ സനോണ്‍ എന്നിവരാണ് ചിത്രത്തില്‍ രവി തേജയുടെ നായികമാരായി എത്തുന്നത്. ദസറ ആഘോഷത്തോടനുബന്ധിച്ച് ഒക്‌ടോബര്‍ 20നാണ് പാന്‍ ഇന്ത്യന്‍ റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

Also Read:Tiger Nageswara Rao Ek Dum Ek Dum Song : ആവേശമായി 'ഏക്‌ ദം ഏക്‌ ദം' ; 'ടൈഗര്‍ നാഗേശ്വര റാവു'വിലെ ആദ്യ ഗാനം പുറത്ത്

അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്‍റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ ആണ് സിനിമയുടെ നിര്‍മാണം. പാന്‍ ഇന്ത്യന്‍ ബ്ലോക്ക്‌ബസ്‌റ്ററുകളായ 'കശ്‌മീര്‍ ഫയല്‍സ്', 'കാര്‍ത്തികേയ 2' തുടങ്ങി ചിത്രങ്ങള്‍ക്ക് ശേഷമുള്ള അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്‍റെ ചിത്രമെന്ന പ്രത്യേകയും 'ടൈഗര്‍ നാഗേശ്വര റാവു'വിനുണ്ട്.

Also Read:Tiger Nageswara Rao Second Song Is Out മാസ്സ് വേഷത്തില്‍ രവി തേജ; ടൈഗര്‍ നാഗേശ്വര റാവുവിലെ രണ്ടാമത്തെ ഗാനം പുറത്ത്

ശ്രീകാന്ത് വിസയാണ് സിനിമയ്‌ക്ക് വേണ്ടി സംഭാഷണം ഒരുക്കിയിരിക്കുന്നത്. ആര്‍ മധിയാണ് ഛായാഗ്രഹണം. ജി വി പ്രകാശ് കുമാര്‍ സംഗീതവും ഒരുക്കിയിരിക്കുന്നു. പ്രൊഡക്ഷന്‍ ഡിസൈനര്‍ - അവിനാശ് കൊല്ല, കോ-പ്രൊഡ്യൂസര്‍ - മായങ്ക് സിന്‍ഘാനിയ, അവതരണം - തേജ് നാരായണ്‍ അഗര്‍വാള്‍, പിആര്‍ഒ - ആതിര ദില്‍ജിത്ത്.

ABOUT THE AUTHOR

...view details