തെലുഗു സൂപ്പര്‍ താരം രവി തേജയുടെ (Ravi Teja) റിലീസിനൊരുങ്ങുന്ന ചിത്രം 'ടൈഗര്‍ നാഗേശ്വര റാവു'വിന്‍റെ (Tiger Nageswara Rao song) മലയാളം പതിപ്പിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി (Tiger Nageswara Rao third single). ചിത്രത്തിലെ 'എന്നെ നിനക്കായ് ഞാന്‍' എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസായത് (Enne Ninakkay Njaan song). മനോഹരമായൊരു പ്രണയ ഗാനമാണ് 'എന്നെ നിനക്കായ് ഞാന്‍'.
ഗായത്രി ഭരദ്വാജും രവി തേജയുമാണ് 4.48 മിനിട്ട് ദൈര്‍ഘ്യമുള്ള ഗാനത്തില്‍. ദീപക് രാമകൃഷ്‌ണന്‍റെ ഗാനരചനയില്‍ ജിവി പ്രകാശ് കുമാറിന്‍റെ സംഗീതത്തില്‍ സിന്ദൂരിയാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. മലയാളത്തില്‍ 'എന്നെ നിനക്കായ് ഞാന്‍' എന്ന് പുറത്തിറങ്ങിയ ഗാനം തെലുഗുവില്‍ 'ഇച്ചീസുകുണ്ടാലെ' (Icchesukuntaale song) എന്ന പേരിലാണ് റിലീസ് ചെയ്‌തത്. ജിവി പ്രകാശ് കുമാര്‍ തന്നെയാണ് രണ്ട് ഭാഷകളിലും സംഗീതം ഒരുക്കിയിരിക്കുന്നത് (Tiger Nageswara Rao Lyrical Song).
ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ രണ്ട് ഗാനങ്ങളും ശ്രദ്ധ ആകര്‍ഷിച്ചിരുന്നു (Tiger Nageswara Rao songs). 'ഇവന്‍' ആണ് സിനിമയിലെ രണ്ടാമത്തെ ഗാനം. ദീപക് രാമകൃഷ്‌ണന്‍റെ വരികള്‍ക്ക് ജിവി പ്രകാശ് കുമാറിന്‍റെ സംഗീതത്തില്‍ ഫൈസല്‍ റാസിയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ആദ്യ ഗാനം 'ഏക് ദം ഏക് ദം' ഹിറ്റായതിനെ തുടര്‍ന്ന് ചിത്രത്തിലെ പുതിയ ഗാനങ്ങള്‍ക്കായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍.
ആദ്യ ഗാനത്തില്‍ ടൈഗറിന്‍റെ റൊമാന്‍റിക് ഭാവമാണ് കണ്ടതെങ്കില്‍ രണ്ടാമത്തെ ഗാനത്തില്‍ മാസ് അവതാരത്തിലാണ് രവി തേജയുടെ കഥാപാത്രം പ്രത്യക്ഷപ്പെട്ടത്. ശൗര്യമേറിയ ഒരു കടുവയെ പോലെ, തീക്ഷ്‌ണമായ നോട്ടത്തോടെ നില്‍ക്കുന്ന രവി തേജ ആയിരുന്നു 'ഇവന്‍' ഗാനത്തില്‍. 'ടൈഗര്‍ നാഗേശ്വര റാവു'വിന്‍റെ ട്രെയിലറും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു (Tiger Nageswara Rao trailer).