കേരളം

kerala

ETV Bharat / bharat

കടുവയെ കൊന്ന കേസ്; രണ്ടുപേർ റിമാൻഡിൽ, ബാക്കിയുള്ള കടുവകൾക്കായി തെരച്ചിൽ തുടരുന്നു

Tiger Killing Case : ഈ മാസം എട്ടിനാണ് സംശയാസ്‌പദമായ സാഹചര്യത്തിൽ ആൺകടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്.

tiger killing case  കടുവയെ കൊന്ന കേസ്  കടുവ ചത്ത നിലയിൽ  tiger killed
Tiger Killing Case

By ETV Bharat Kerala Team

Published : Jan 13, 2024, 6:27 PM IST

Updated : Jan 13, 2024, 10:39 PM IST

ആസിഫാബാദ്:കുമുരംബിം ജില്ലയിലെ കഗസ്‌നഗറിലെ ദരിഗാം വനത്തിൽ കടുവയെ കൊന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഇവരെ 11 ദിവസത്തേക്ക് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി ഡിഎഫ്ഒ നീരജ് കുമാർ അറിയിച്ചു. പ്രതിയെ സഹായിച്ച 11 വയസുകാരനെ മാതാപിതാക്കളുടെ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി ഉത്തരവിട്ടു (Two remanded in tiger killing case; officials in search for rest of the tigers).

ഈ മാസം എട്ടിനാണ് ആൺകടുവയെ സംശയാസ്‌പദമായ സാഹചര്യത്തിൽ ചത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വാങ്കിടി മണ്ഡലത്തിലെ വെൽഗി പഞ്ചായത്തിലുൾപ്പെടുന്ന റിംഗരേട്ട് ഗ്രാമത്തിലെ കോവ ഗംഗുവും അത്രം ജലപതി റാവുവും ചേർന്ന് കടുവയ്‌ക്ക് വിഷം കൊടുത്തതാണെന്ന് കണ്ടെത്തുകയായിരുന്നു. കൃത്യത്തിൽ ഒരു ആൺകുട്ടി ഇവരെ സഹായിച്ചിരുന്നതായും ഡിഎഫ്ഒ നീരജ് കുമാർ പറഞ്ഞു.

കടുവയെ കൊല്ലുക എന്ന ഉദ്ദേശത്തോടെ ഇവർ ഒരു ചത്ത മൃഗത്തിന്‍റെ ജഡത്തിൽ മരുന്ന് ചേർത്തു. ഇത് കഴിച്ചാണ് കടുവയ്‌ക്ക് ജീവൻ നഷ്‌ടമായത്. കടുവ ചത്ത സ്ഥലത്തിന് മൂന്ന് കിലോമീറ്റർ അകലെ ഒരു ഒഴിഞ്ഞ മരുന്ന് കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. തുടർന്ന് വ്യാഴാഴ്‌ച പ്രതികളെ അറസ്റ്റ് ചെയ്യുകയും വെള്ളിയാഴ്‌ച സിർപൂർ (ടി) കോടതിയിൽ ഹാജരാക്കുകയും ചെയ്‌തതായി പൊലീസ് വ്യക്തമാക്കി.

അതേസമയം ഈ സംഭവത്തിന് മൂന്ന് ദിവസം മുമ്പ് മറ്റൊരു കടുവയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നതായി പൊലീസ് അറിയിച്ചു. ഈ സാഹചര്യത്തിൽ 24 ടീമുകളായി തിരിഞ്ഞ് 120 ഉദ്യോഗസ്ഥർ ബാക്കിയുള്ള കടുവകളെ കണ്ടെത്താൻ പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചിരുന്നു. ജലസ്രോതസുകൾക്ക് സമീപമുള്ള കടുവകളുടെ കാൽപ്പാടുകളെ കുറിച്ചും കടുവയുടെ ആക്രമണത്തിൽ കന്നുകാലികൾ ചത്തിട്ടുണ്ടോയെന്നും തങ്ങൾ സജീവമായി അന്വേഷിക്കുകയാണെന്നും ഡിഎഫ്ഒ പറഞ്ഞു.

കടുവകളുടെ സുരക്ഷയും അവ നേരിടുന്ന പ്രശ്‌നങ്ങളും സംബന്ധിച്ച് മഹാരാഷ്‌ട്ര അധികാരികളുമായി ഏകോപിപ്പിക്കാൻ പിസിസിഎഫിനോട് ഉത്തരവിട്ടിട്ടുണ്ട്. മഹാരാഷ്‌ട്ര പിസിസിഎഫ് മഹേഷ് ഗുപ്‌തയുമായി ഒരാഴ്‌ചയ്‌ക്കകം കൂടിക്കാഴ്‌ച നടത്തുമെന്നും ഡിഎഫ്ഒ നീരജ് കുമാർ കൂട്ടിച്ചേർത്തു.

മഹാരാഷ്‌ട്ര വനമേഖലയില്‍ രണ്ട് കടുവകള്‍ ചത്തു: മഹാരാഷ്‌ട്രയിലെ ചന്ദ്രപൂര്‍ വനമേഖലയില്‍ രണ്ട് കടുവകളെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു (Two Tigers Found Dead In Forests Of Chandrapur). ചന്ദ്രപൂര്‍ ഡിവിഷനിലെ സാവോലി ഫോറസ്റ്റ് റേഞ്ചില്‍ പ്രായപൂര്‍ത്തിയായ കടുവയുടെ ജഡവും വനാതിര്‍ത്തിയിലെ കിണറ്റില്‍ ചത്ത നിലയിൽ ഒന്നര വയസുള്ള കടുവയെയുമാണ് കണ്ടെത്തിയത്. രണ്ട് ദിവസത്തിനിടെയാണ് രണ്ട് കടുവകളും ചത്തതെന്ന നിഗമനത്തിലായിരുന്നു വനപാലകര്‍

അതേസമയം വെറ്റിനറി ഡോക്ടര്‍മാര്‍ കടുവകളുടെ തലയില്‍ പുഴുക്കളുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഇരയെ പിന്തുടരുന്നതിനിടിയിലാകാം രണ്ട് കടുവകളും ചത്തതെന്ന നിഗമനത്തിലാണ് വനപാലകര്‍.

READ MORE:മഹാരാഷ്‌ട്ര വനമേഖലയില്‍ രണ്ട് കടുവകള്‍ ചത്തു; സമഗ്ര അന്വേഷണത്തിന് തയ്യാറായി വനപാലകര്‍

Last Updated : Jan 13, 2024, 10:39 PM IST

ABOUT THE AUTHOR

...view details