സൽമാൻ ഖാന്‍റെ ദീപാവലി റിലീസായി (Salman Khan s Diwali release) എത്തിയ 'ടൈഗർ 3' (Tiger 3) ബോക്‌സ് ഓഫീസിൽ മികച്ച രീതിയില്‍ മുന്നേറുകയാണ്. മികച്ച ഓപ്പണിംഗോടെ തിയേറ്ററുകളില്‍ എത്തിയ ചിത്രം ഇപ്പോള്‍ 200 കോടി ക്ലബ്ബിലേയ്‌ക്ക് അടുക്കുകയാണ് (Tiger 3 close to 200 crores). റിലീസ് ചെയ്‌ത് നാല് ദിവസം കൊണ്ട് ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം നേടിയത് 169 കോടി രൂപയാണ് (Tiger 3 Total Collection).
അതേസമയം പ്രദര്‍ശനത്തിന്‍റെ നാലാം ദിനത്തില്‍ (നവംബർ 15ന്) 22 കോടി രൂപ നേടിയ ചിത്രം ബോക്‌സ് ഓഫീസ് കലക്ഷനില്‍ 25 ശതമാനം കുറവ് രേഖപ്പെടുത്തി (Tiger 3 Box Office Collection). നാലാം ദിനത്തില്‍ തിയേറ്ററുകളില്‍ 18.78 ശതമാനം ഒക്യുപെൻസിയാണ് ചിത്രം രേഖപ്പെടുത്തിയത്. ആദ്യ ദിനത്തില്‍ എല്ലാ ഭാഷകളിലുമായി 44.50 കോടി രൂപയാണ് ഇന്ത്യയില്‍ നിന്നും ചിത്രം നേടിയത് (Tiger 3 Opening day collection).
രണ്ടാം ദിനത്തില്‍ 58 കോടി രൂപയാണ് ചിത്രം കലക്‌ട് ചെയ്‌തത്. ആദ്യ രണ്ട് ദിനങ്ങളിലായി ആകെ 103.50 കോടി രൂപയാണ് 'ടൈഗര്‍ 3' കലക്‌ട് ചെയ്‌തത്. ഇതോടെ 100 കോടി നേടുന്ന സൽമാന്‍ ഖാന്‍റെ 17-ാമത്തെ ചിത്രമായി 'ടൈഗർ 3'.
Also Read:ഇന്ത്യയില്‍ രണ്ട് ദിനം കൊണ്ട് 100 കോടി; സല്‍മാന്‍ ഖാന്‍റെ 17-ാമത് റെക്കോഡ് ചിത്രമായി ടൈഗര്‍ 3