ഗുജറാത്തിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ മൂന്ന് വയസുകാരി മരിച്ചു - ഗാന്ധിനഗർ
മരിച്ച പെൺകുട്ടിയുടെ മാതാപിതാക്കൾ ജോലി ആവശ്യത്തിന് പുറത്ത് പോയപ്പോഴാണ് പുലിയുടെ ആക്രമണം ഉണ്ടായതെന്ന് ജുനാഗഡ് ചീഫ് കൺസർവേറ്റർ ദുഷയന്ത് വാസവാഡ പറഞ്ഞു
ഗാന്ധിനഗർ: ഗുജറാത്തിലെ ജുനാഗഡ് ജില്ലയിലെ ഗിർ ഫോറസ്റ്റ് ഡിവിഷനിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ മൂന്ന് വയസുകാരി മരിച്ചു. ഗിർ-വെസ്റ്റ് ഫോറസ്റ്റ് ഡിവിഷനിലെ ജാംവാല പരിധിയിലെ ദേവ്‌ലി ഗ്രാമത്തിലാണ് സംഭവം നടന്നത്. മരിച്ച പെൺകുട്ടിയുടെ മാതാപിതാക്കൾ ജോലി ആവശ്യത്തിന് പുറത്ത് പോയപ്പോഴാണ് പുലിയുടെ ആക്രമണം ഉണ്ടായതെന്ന് ജുനാഗഡ് ചീഫ് കൺസർവേറ്റർ ദുഷയന്ത് വാസവാഡ പറഞ്ഞു. ഫാമിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ പുള്ളിപ്പുലി ആക്രമിക്കുകയും വലിച്ചിഴച്ച് കൊണ്ട് പോവുകയുമായിരുന്നു. പെൺകുട്ടി സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. പുള്ളിപ്പുലിയെ കുടുക്കാൻ പ്രദേശത്ത് കൂടുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ദുഷയന്ത് വാസവാഡ പറഞ്ഞു.