പുൽവാമയിൽ മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു - അൽ-ബാദിർ തീവ്രവാദ സംഘടനയിൽ അംഗങ്ങൾ
മൂന്നുപേരും നിരവധി തീവ്രവാദ കേസുകളിൽ പ്രതികളും അൽ-ബാദിർ എന്ന തീവ്രവാദ സംഘടനയിലെ അംഗങ്ങളാണെന്നും സേന അറിയിച്ചു
ശ്രീനഗർ: ജമ്മുകശ്‌മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും തീവ്രവാദികളുമായി ഇന്ന് നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. പുൽവാമ സ്വദേശിയായ മെഹ്‌രാജ്-ഉദ്-ദിൻ ലോൺ, ദദ്‌സാര ട്രാൽ സ്വദേശി ഉമർ അലി, സുഗാൻ ഷോപിയാർ സ്വദേശി ഉമർ ഫാറൂഖ് എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്നുപേരും നിരവധി തീവ്രവാദ കേസുകളിൽ പ്രതികളും അൽ-ബാദിർ എന്ന തീവ്രവാദ സംഘടനയിൽ അംഗങ്ങളുമാണെന്ന് സേന അറിയിച്ചു. പുൽവാമ പൊലീസ്, 55 രാഷ്ട്രീയ റൈഫിൾസ്, 182, 183 ബിഎൻഎസ് സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് എന്നീ സേനാ വിഭാഗങ്ങൾ ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് തീവ്രവാദികളെ വധിച്ചത്.