ശ്രീനഗർ: ജമ്മു കശ്‌മീരിലെ പുൽവാമയിൽ സുരക്ഷ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ലഷ്‌കർ-ഇ-ത്വയ്ബ ഭീകരരെ സേന വധിച്ചു. ഹഞ്ചിൻ റജ്‌പോര ഭാഗത്ത് വെള്ളിയാഴ്‌ച പുലർച്ചെയായിരുന്നു ഏറ്റുമുട്ടൽ നടന്നത്.
പുൽവാമ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സുരക്ഷ സേന വധിച്ചു - പുൽവാമ ഏറ്റുമുട്ടൽ വാർത്ത
ഏറ്റുമുട്ടലിൽ ഒരു സുരക്ഷ സേന ഉദ്യോഗസ്ഥൻ നേരത്തെ കൊല്ലപ്പെട്ടിരുന്നു.
![പുൽവാമ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സുരക്ഷ സേന വധിച്ചു three terrorists killed in pulwama attack pulwama attack jammu kashmir terrorism pulwama terrorist attack പുൽവാമ ഏറ്റുമുട്ടൽ പുൽവാമ ഏറ്റുമുട്ടൽ വാർത്ത പുൽവാമ തീവ്രവാദം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12335745-thumbnail-3x2-terror.jpg)
പുൽവാമ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സുരക്ഷ സേന വധിച്ചു
Also Read:പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ
സ്ഥലത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഭീകരർക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. സംഭവത്തിൽ ഒരു സുരക്ഷ സേന ഉദ്യോഗസ്ഥന് നേരത്തെ ജീവൻ നഷ്‌ടമായിരുന്നു. പൊലീസ് സേനയും സുരക്ഷ സേനയും സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.