നാസിക്:മഹാരാഷ്ട്രയില്‍ ഓടിക്കൊണ്ടിരുന്ന കാറിലേക്ക് മരം വീണതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മൂന്ന് അധ്യാപകർ മരിച്ചു. ദിൻദോറി തഹ്‌സിലില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. നിതേഷ് സോമ തയ്ദെ (35), റാംജി ദേവ്രം ഭൊയെ (49), ദത്താത്രെ ഗോകുൽ ബച്ചവ് (51) എന്നിവരാണ് മരിച്ചത്.
മഹാരാഷ്ട്രയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു മുകളില്‍ മരം വീണ് മൂന്ന് അധ്യാപകര്‍ മരിച്ചു - മഹാരാഷ്ട്രയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിലേക്ക് മരം അപകടം
കാറിന്‍റെ പിൻവശത്തേയ്ക്ക് മരം വീണതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മൂന്ന് അധ്യാപകര്‍ തല്‍ക്ഷണം മരണപ്പെടുകയായിരുന്നു.
മഹാരാഷ്ട്രയില്‍ ഓടിക്കൊണ്ടിരുന്ന കാറിനുമുകളില്‍ മരം വീണ് മൂന്ന് അധ്യാപകര്‍ മരിച്ചു
അലങ്കൂണിൽ നിന്ന് നാസിക്കിലേക്ക് മടങ്ങുന്ന ഏഴ് അധ്യാപകരുടെ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് ഇവർ. കാറിന്‍റെ പിൻവശത്തേയ്ക്ക് മരം വീണതിനെ തുടര്‍ന്ന് പിറകുവശത്തെ സീറ്റിലുണ്ടായിരുന്ന മൂന്നുപേരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഡ്രൈവറിനൊപ്പം മുന്‍സീറ്റുകളിലിരുന്നവര്‍ നേരിയ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
ALSO READ:പെഗാസസ്: സ്വതന്ത്ര അന്വേഷണം വേണമെന്ന് സച്ചിന്‍ പൈലറ്റ്