കുപ്‌വാര (ജമ്മു കശ്‌മീർ): പട്രോളിങ്ങിനിടെ വാഹനം മറിഞ്ഞ് മൂന്ന് സൈനികർ കൊല്ലപ്പെട്ടു. കുപ്‌വാര ജില്ലയിലെ മച്ചൽ സെക്‌ടറിലാണ് സംഭവം. ഒരു ജൂനിയർ കമ്മീഷൻഡ് ഓഫിസറും രണ്ട് സൈനിക ഉദ്യോഗസ്ഥരുമാണ് മരിച്ചത്.
കശ്‌മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം ; മൂന്ന് മരണം - Jammu Kashmir
ജമ്മു കശ്‌മീരിലെ കുപ്‌വാര ജില്ലയിലെ മച്ചൽ സെക്‌ടറിലാണ് സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികർ കൊല്ലപ്പെട്ടത്
കുപ്‌വാര
നിയന്ത്രണരേഖയ്ക്ക് സമീപം പട്രോളിങ് നടത്തുന്നതിനിടെയാണ് അപകടം നടന്നത്. മഞ്ഞുനിറഞ്ഞ റോഡിലൂടെ പോവുകയായിരുന്ന വാഹനം നിയന്ത്രണം നഷ്‌ടപ്പെട്ട് കൊക്കയിലേക്ക് വീഴുകയായിരുന്നു. ഇന്ത്യൻ കരസേനയുടെ ചിനാർ കോർപ്‌സിലെ മൂന്ന് ജവാന്മാരാണ് മരിച്ചത്. മൂന്ന് സൈനികരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു.