വാഷിങ്ടൺ: ഇന്ത്യയിലെ കൊവിഡ് രോഗികൾക്ക് ഓക്‌സിജൻ വിതരണത്തിനായി പണം സമാഹരിച്ച് മൂന്ന് ഇന്ത്യൻ അമേരിക്കൻ സഹോദരങ്ങൾ. “ലിറ്റിൽ മെന്‍റേഴ്‌സ്” എന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ സ്ഥാപകരായ ഇവർ സ്‌കൂളിലെ സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നുമായി 280,000 യുഎസ് ഡോളറിലധികമാണ് സമാഹരിച്ചത്.
ഇന്ത്യയില്‍ സഹായമെത്തിക്കാൻ പണസമാഹരവുമായി യു.എസിലെ മൂന്ന് സ്കൂള്‍ വിദ്യാര്‍ഥികള്‍ - medical supplies in India
“ലിറ്റിൽ മെന്‍റേഴ്‌സ്” എന്ന സംഘടനയുടെ സ്ഥാപകരായ മൂന്ന് സഹോദരങ്ങളാണ് 80,000 യുഎസ് ഡോളറിലധികം സമാഹരിച്ചത്.
ഇന്ത്യയിലെ കൊവിഡ് രോഗികൾക്ക് സഹായമെത്തിക്കാൻ പണം സമാഹരിച്ച് മൂന്ന് സഹോദരങ്ങൾ
ഡൽഹിയിലും പരിസര പ്രദേശത്തുള്ള രോഗികൾക്കായി ഓക്‌സിജൻ കോൺസൺട്രേറ്റർ, വെന്‍റിലേറ്റർ തുടങ്ങിയ ഉപകരണങ്ങൾ വാങ്ങുന്നതിനായാണ് ഇവർ പണം സമാഹരിച്ചത്. 15 വയസുള്ള ഗിയ, കരീന, അർമൻ ഗുപ്‌ത എന്നിവരാണ് ഈ പണ സമാഹരണത്തിന് പിന്നിൽ. ആവശ്യം കഴിയുമ്പോൾ ഉപകരണങ്ങൾ തിരിച്ചു നൽകണമെന്നും അവർ അഭ്യർഥിച്ചു. കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ ഇത്തരം ദൗത്യങ്ങൾ ഏറ്റെടുത്ത് വിജയത്തിലെത്തിക്കാനാകൂ എന്നും അവർ പറഞ്ഞു.