കേരളം

kerala

ETV Bharat / bharat

ബൈക്കും കാറും കൂട്ടിയിച്ച് മൂന്ന് മരണം - ഉത്തര്‍പ്രദേശ് വാര്‍ത്തകള്‍

ബൈക്ക് യാത്രികരാണ് മരിച്ചത്.

up accident news  up latest news  accident death news  യുപി വാര്‍ത്തകള്‍  ഉത്തര്‍പ്രദേശ് വാര്‍ത്തകള്‍  വാഹനാപകടം വാര്‍ത്തകള്‍
ബൈക്കും കാറും കൂട്ടിയിച്ച് മൂന്ന് മരണം

By

Published : Feb 9, 2021, 5:10 PM IST

ലക്‌നൗ: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. തിങ്കളാഴ്‌ച രാത്രി ജലൗനിലെ കോഞ്ചിലാണ് സംഭവം. ഉമ്രി ഗ്രാമത്തില്‍ നിന്നുള്ള ധാൻ സിങ് (25), തേജ് സിങ് (40), മുന്നിലാല്‍ (60) എന്നിവരാണ് മരിച്ചത്. ഒരു കല്യാണ ചടങ്ങില്‍ പങ്കെടുത്ത് മൂവരും ബൈക്കില്‍ മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ധാൻ സിങ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട് പേരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്‌റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

ABOUT THE AUTHOR

...view details