ബെംഗളൂരു: എടുത്ത കടം തിരിച്ചടയ്‌ക്കാനാവാത്തതിന്‍റെ പേരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ തീകൊളുത്തി ആത്മഹത്യ ചെയ്‌തു. ബെംഗളൂരു മലയാളികളായ സന്തോഷ് കുമാര്‍(54), ഭാര്യ ഒമന്‍ സന്തോഷ്(50) മകള്‍ സനുഷ(17) എന്നിവരാണ് ആത്മഹത്യ ചെയ്‌തത്.
കടം തിരിച്ചടയ്‌ക്കാനായില്ല; ബെംഗളൂരുവില്‍ മൂന്നംഗ മലയാളി കുടുംബം തീകൊളുത്തി ആത്മഹത്യ ചെയ്‌തു - ബെംഗളൂരു ഏറ്റവും പുതിയ വാര്‍ത്ത
കടബാധ്യത മൂലം ഒരു കുടുംബത്തിലെ മൂന്ന് പേര്‍ തീകൊളുത്തി ആത്മഹത്യ ചെയ്‌തു
കടം തിരിച്ചടയ്‌ക്കാനായില്ല; ബെംഗളൂരുവില്‍ മൂന്നംഗ മലയാളി കുടുംബം തീകൊളുത്തി ആത്മഹത്യ ചെയ്‌തു
20 വര്‍ഷം മുമ്പാണ് മലയാളികളായ സന്തോഷ് കുമാറും കുടുംബവും ബെംഗളൂരുവില്‍ സ്ഥിര താമസമാക്കിയത്. ഓട്ടോ മൊബൈല്‍ സ്‌പെയര്‍ പാര്‍ട്‌സ് കടയുടമയായിരുന്നു സന്തോഷ്. കടബാധ്യതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടത് മൂലം മൂവരും വീട്ടില്‍ വച്ചാണ് തീ കൊളുത്തിയത്.
മൃതദേഹങ്ങള്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനായി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അസ്വഭാവികമായ മരണത്തിന് എച്ച്എസ്‌ആര്‍ ലേഔട്ട് പൊലീസ് കേസെടുത്തു.
Last Updated : Oct 21, 2022, 8:32 PM IST