റാഞ്ചി: മന്ത്രവാദം നടത്തിയെന്നാരോപിച്ച് ജാര്‍ഖണ്ഡില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ രണ്ട് പേര് ചേര്‍ന്ന് വെട്ടിക്കൊന്നു. 55കാരനായ ബന്ദന് ഒറാവന്‍, ഇയാളുടെ ഭാര്യ സൊമാരി ദേവി, 40 കാരിയായ മകന്റെ ഭാര്യ എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയതിന് ശേഷം പ്രതികള്‍ പൊലീസിന് മുന്നില്‍ കീഴടങ്ങി.
ശനിയാഴ്ച വൈകുന്നേരം പാടത്ത് നിന്ന് ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ഭക്ഷണം കഴിക്കുകയായിരുന്ന ബന്ദനെ വീട്ടില്‍ അതിക്രമിച്ച് കയറിയ ബിപത്ത് ഒറാവന്‍, ജുലു ഒറാവന്‍ എന്നിവര്‍ ചേര്‍ന്ന് കോടാലി കൊണ്ട് ആക്രമിക്കുകയായിരുന്നു. ഇതിനിടെ ഭാര്യയ്ക്കും മരുമകള്‍ക്കും വെട്ടേറ്റു.