ന്യൂഡല്‍ഹി:യുക്രൈനില്‍ കുടുങ്ങിയ 630 ഇന്ത്യക്കാരെക്കൂടി ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി രാജ്യത്ത് തിരിച്ചെത്തിച്ചു. റൊമേനിയ, ഹംഗറി എന്നി രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ നിന്ന് വ്യോമസേനയുടെ സി-17 വിമാനങ്ങള്‍ ഡല്‍ഹിയിലെ ഹിന്‍ഡാന്‍ എയര്‍ബേസില്‍ ഇന്നലെ അര്‍ധരാത്രിയും ഇന്ന് പുലര്‍ച്ചയുമായി എത്തി.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഏഴ്വിമാനങ്ങളിലായി യുക്രൈനില്‍ കുടുങ്ങി കിടന്ന 1400 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി വികെ സിങ് പറഞ്ഞു. ഇതുവരെ 9,000 ഇന്ത്യക്കാരെ യുക്രൈനില്‍ നിന്ന് തിരിച്ചെത്തിച്ചെന്ന് വിദേശകാര്യസഹമന്ത്രി മീനാക്ഷി ലേഖിയും അറയിച്ചു.