ശ്രീനഗര്‍ : ജമ്മുകശ്‌മീരിലെ സിദ്ര മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് തീവ്രവാദികളെ വധിച്ചതായി ജമ്മു സോൺ എഡിജിപി മുകേഷ് സിങ്. മേഖലയില്‍ തീവ്രവാദികളെത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സുരക്ഷാസേന സ്ഥലത്ത് പരിശോധന ശക്തമാക്കിയിരുന്നു. സംശയാസ്‌പദമായ രീതിയില്‍ മേഖലയിലെത്തിയ ട്രക്ക് പരിശോധനയ്‌ക്കായി തടഞ്ഞപ്പോള്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയും അതിനുള്ളില്‍ ഒളിച്ചിരുന്ന തീവ്രവാദികൾ സുരക്ഷാസേനയ്ക്കുനേരെ വെടിയുതിര്‍ക്കുകയും ചെയ്‌തു.
കശ്‌മീരിലെ സിദ്രയില്‍ ഏറ്റുമുട്ടല്‍ ; 4 ഭീകരരെ വധിച്ച് സൈന്യം - ജമ്മുവിലെ തീവ്രവാദി ആക്രമണം
സിദ്രയില്‍ സുരക്ഷാസേനയും തീവ്രവാദികളും ഏറ്റുമുട്ടി. ട്രക്കിലെത്തിയ ഭീകരര്‍ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സൈന്യം വകവരുത്തി
ഇതോടെ സേന തിരിച്ചടിക്കുകയും നാല് പേരെ വധിക്കുകയും ചെയ്‌തെന്ന് മുകേഷ് സിങ് അറിയിച്ചു. ഇക്കഴിഞ്ഞ തിങ്കളാഴ്‌ച ബസന്ത്ഗഡ് മേഖലയില്‍ നിന്ന് സിലിണ്ടർ ആകൃതിയിലുള്ള ഐഇഡി (improvised explosive device) 400 ഗ്രാം ആർഡിഎക്‌സ്, 7.62 എംഎം കാട്രിഡ്‌ജുകൾ, അഞ്ച് ഡിറ്റണേറ്ററുകൾ എന്നിവയും ചൊവ്വാഴ്‌ച ഉധംപൂരില്‍ നിന്ന് 15 കിലോ സ്‌ഫോടക വസ്‌തുക്കളും കണ്ടെത്തി നശിപ്പിച്ചതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.
ലഷ്‌കർ-ഇ-തൊയ്ബയുടെ കോഡ് ഷീറ്റ്, ഒരു ലെറ്റർ പാഡ് പേജ് തുടങ്ങിയവയും സ്‌ഫോടക വസ്‌തുക്കള്‍ക്കൊപ്പം സുരക്ഷാസേന കണ്ടെടുത്തിരുന്നു. സംഭവത്തെ തുടര്‍ന്ന് സിദ്ര മേഖലയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.