ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നന്ദ് നഗരി (delhi nand nagari robbery) മേഖലയില്‍ യുവതിയെ കത്തിമുനയില്‍ നിര്‍ത്തി കവര്‍ച്ച നടത്തിയ (robbing woman at knifepoint) സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍ (three arrested for robbery). പിന്‍റു ബിലാല്‍, നൂര്‍ ഇസ്‌ലാം, ഷെയ്‌ക്ക് റഫീക്ക് എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്.
നവംബര്‍ ഏഴിനാണ് സംഭവം. പ്രതികളും യുവതിയും ഒരുമിച്ച് ടാക്‌സിയില്‍ സഞ്ചരിക്കുന്നതിനിടെ കത്തി കാണിച്ച് പ്രതികള്‍ കവര്‍ച്ച നടത്തുകയായിരുന്നു. രണ്ട് മൊബൈല്‍ഫോണ്‍, പതിനായിരം രൂപ, ഒരു സ്വര്‍ണ മാല, രണ്ട് സ്വര്‍ണ മോതിരം എന്നിവയാണ് കവര്‍ന്നത്.