ഹൈദരാബാദ്: തെലങ്കാനയിലെ മനുഗുരുവിൽ നിന്ന് മൂന്ന് മാവോയിസ്റ്റുകളെ അറസ്റ്റുചെയ്തു. സവാലം പൂജ്യ, സോഡി സീതയ്യ, കുഞ്ച ജോഗയ്യ എന്നിവരാണ് പൊലീസ് പിടിയിലായത്. പത്ത് ജെലാറ്റിൻ സ്റ്റിക്കുകൾ, മൂന്ന് ഡിറ്റോണേറ്റർ ടെൻഡറുകൾ, നാല് ബാറ്ററികൾ, ഒരു വയർ ബണ്ടിൽ എന്നിവ ഇവരുടെ വാഹനത്തിൽ നിന്ന് പിടിച്ചെടുത്തതായി കൊത്തഗുഡെം പൊലീസ് സൂപ്രണ്ട് സുനിൽ ദത്ത് പറഞ്ഞു.
തെലങ്കാനയിൽ മൂന്ന് മാവോയിസ്റ്റുകൾ പൊലീസ് പിടിയിൽ - മാവോയിസ്റ്റുകൾ പിടിയിൽ
സവാലം പൂജ്യ, സോഡി സീതയ്യ, കുഞ്ച ജോഗയ്യ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
![തെലങ്കാനയിൽ മൂന്ന് മാവോയിസ്റ്റുകൾ പൊലീസ് പിടിയിൽ Maoists arrested by Manguru police Maoists in Telangana Bhadradri Kottagudem latest news Maoists latest news തെലങ്കാനയിൽ മൂന്ന് മാവോയിസ്റ്റുകൾ പൊലീസ് പിടിയിൽ മാവോയിസ്റ്റുകൾ പിടിയിൽ തെലങ്കാന](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11928377-826-11928377-1622181949109.jpg)
തെലങ്കാനയിൽ മൂന്ന് മാവോയിസ്റ്റുകൾ പൊലീസ് പിടിയിൽ
കൊവിഡ് അണുബാധയെത്തുടർന്ന് കാടുകളിൽ ഒളിച്ച ഇവർ പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. മാവോയിസ്റ്റ് നേതാക്കളായ ഐതു എന്നറിയപ്പെടുന്ന ഗംഗ, രാമയ്യ എന്നിവർ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഛത്തീസ്ഗഢിൽ നിന്ന് മാവോയിസ്റ്റുകൾ ഗോത്രവർഗക്കാരെ തെരഞ്ഞെടുത്ത് തെലങ്കാനയിൽ പരിശീലനം നൽകുന്നുണ്ടെന്ന് ദത്ത് പറഞ്ഞു. മാവോയിസ്റ്റ് ക്യാമ്പുകളിൽ ചേരുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ആദിവാസികളോട് ആവശ്യപ്പെട്ടു.
Also read: തെലങ്കാനയിലെ മാധ്യമ പ്രവർത്തകർക്ക് മെയ് 28 മുതൽ വാക്സിൻ