ഉത്തര്‍പ്രദേശില്‍ പടക്ക ഗോഡൗണില്‍ സ്ഫോടനം; മൂന്ന് പേര്‍ മരിച്ചു - UP's Kushinagar
ഖുശിനഗറില്‍ കപ്‌തഗഞ്ച് പ്രദേശത്തെ ജനസാന്ദ്രതയുള്ള പ്രദേശത്താണ് അനധികൃതമായി ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നത്.
പടക്ക ഗോഡൗണില്‍ സ്ഫോടനം; ഉത്തര്‍പ്രദേശില്‍ മൂന്ന് പേര്‍ മരിച്ചു
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പടക്ക ഗോഡൗണിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചു. ഖുശിനഗറിലെ ഗോഡൗണിലാണ് സ്ഫോടനമുണ്ടായത്. സംഭവസ്ഥലത്ത് നിരവധി പേര്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു. കപ്‌തഗഞ്ചില്‍ വാര്‍ഡ് 11ലെ ജനസാന്ദ്രതയുള്ള പ്രദേശത്താണ് അനധികൃതമായി ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നത്. പൊലീസ് സംഭവസ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.