കേരളം

kerala

ETV Bharat / bharat

തര്‍ക്കത്തെ തുടര്‍ന്ന് അയല്‍ക്കാരായ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തി യുവാവ് - ഗജേന്ദ്ര

രാജസ്ഥാനിലെ ഭരത്പൂരില്‍ സിക്‌രൗര ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം. സിക്‌രൗര സ്വദേശി ലഖാന്‍ ആണ് അയല്‍ക്കാരനായ ഗജേന്ദ്ര, സഹോദരങ്ങളായ സമന്ദർ, ഈശ്വർ എന്നിവരെ വെടിവച്ച് കൊലപ്പെടുത്തിയത്. ലഖാനും ഗജേന്ദ്രയും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം

Bharatpur Murder  Three killed by neighbor over a minor argument  Three killed by neighbor  മൂന്ന് പേരെ യുവാവ് വെടിവച്ച് കൊലപ്പെടുത്തി  വെടിവച്ച് കൊലപ്പെടുത്തി  ഗജേന്ദ്ര  സിക്‌രൗര സ്വദേശി ലഖാന്‍
തര്‍ക്കത്തെ തുടര്‍ന്ന് അയല്‍ക്കാരെ യുവാവ് വെടിവച്ച് കൊലപ്പെടുത്തി

By

Published : Nov 27, 2022, 6:06 PM IST

ഭരത്പൂർ (രാജസ്ഥാൻ) : തര്‍ക്കത്തെ തുടര്‍ന്ന് അയല്‍ക്കാരായ മൂന്ന് പേരെ യുവാവ് വെടിവച്ച് കൊലപ്പെടുത്തി. സ്‌ത്രീകള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ചികിത്സയിലാണ്. രാജസ്ഥാനിലെ ഭരത്പൂരില്‍ സിക്‌രൗര ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം.

സിക്‌രൗര സ്വദേശി ലഖാന്‍ ആണ് അയല്‍ക്കാരനായ ഗജേന്ദ്ര, സഹോദരങ്ങളായ സമന്ദർ, ഈശ്വർ എന്നിവരെ വെടിവച്ച് കൊലപ്പെടുത്തിയത്. ദിവസങ്ങള്‍ക്ക് മുമ്പ് ലഖാനും ഗജേന്ദ്രയും തമ്മില്‍ തര്‍ക്കം നടന്നിരുന്നു. ഇത് കടുത്തതോടെ ഗ്രാമത്തിലെ സര്‍പഞ്ച് ഇടപെട്ട് ഒത്തുതീര്‍പ്പാക്കി.

എന്നാല്‍ ഇന്ന് പുലര്‍ച്ചെ ലഖാന്‍ ഗജേന്ദ്രയുടെ വീട്ടില്‍ അതിക്രമിച്ച് കയറി കുടുംബാംഗങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗജേന്ദ്ര, സഹോദരങ്ങളായ സമന്ദർ, ഈശ്വർ, ഗജേന്ദ്രയുടെ ഭാര്യ മായ, മകൻ തെൻപാൽ, മരുമകൾ രവീണ എന്നിവരടക്കം വീട്ടിലുണ്ടായിരുന്ന എല്ലാവർക്കും വെടിയേറ്റു. ഗജേന്ദ്രയും സഹോദരന്മാരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മായ, മകൻ തെൻപാൽ, തെൻപാലിന്‍റെ ഭാര്യ രവീണ എന്നിവർക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തു.

ഗജേന്ദ്രയുടെ വീട്ടില്‍ നിന്ന് ബഹളം കേട്ടെത്തിയ അയല്‍വാസിയായ സ്‌ത്രീയാണ് ലഖാന്‍ വെടിയുതിര്‍ക്കുന്നത് കണ്ടത്. സ്‌ത്രീകളെയും കുട്ടികളെയും മുറിയില്‍ പൂട്ടിയിട്ടിരുന്നുവെന്നും ലഖാന്‍റെ വീട്ടുകാര്‍ ഇതെല്ലാം കണ്ട് നില്‍ക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. സംഭവത്തില്‍ കുമേര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details