ശ്രീനഗർ: ഇടിവി ഭാരത് റിപ്പോർട്ടറടക്കം മൂന്ന് മാധ്യമപ്രവർത്തകർക്ക് നേരെ പൊലീസ് മർദനം. ആനന്ദ്‌നാഗ് ജില്ലയിലെ ശ്രീഗുഫ്‌വാര മേഖലയിലാണ് സംഭവം നടന്നത്. ജമ്മു കശ്‌മീരിലെ അഞ്ചാംഘട്ട ജില്ലാ വികസന കൗൺസിൽ (ഡിഡിസി) തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാനെത്തിയവർക്കാണ് മർദനമേറ്റത്. ഫയസ് അഹമ്മദ് ലോലു (ഇടിവി ഭാരത്), മുദാസിർ ഖാദ്രി (ന്യൂസ് 18), ജുനൈദ് റഫീക് (പഞ്ചാബ് കേസരി) എന്നിവർക്കാണ് മർദനമേറ്റത്.
കശ്‌മീരിൽ ഇടിവി ഭാരത് റിപ്പോർട്ടറടക്കം മൂന്ന് മാധ്യമപ്രവർത്തകർക്ക് നേരെ പൊലീസ് മർദനം
ഫയസ് അഹമ്മദ് ലോലു (ഇടിവി ഭാരത്), മുദാസിർ ഖാദ്രി (ന്യൂസ് 18), ജുനൈദ് റഫീക് (പഞ്ചാബ് കേസരി) എന്നിവർക്കാണ് മർദനമേറ്റത്
തനിക്ക് വോട്ട് രേഖപ്പെടുത്താൻ അനുവാദമില്ലെന്ന് ഒരു പ്രാദേശിക സ്ഥാനാർഥി ആരോപിച്ചു. ഇയാളുടെ പ്രതികരണം അറിഞ്ഞതിനുശേഷം സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷിക്കുന്നതിനായി പൊലീസുമായി ബന്ധപ്പെട്ടു. എന്നാൽ പൊലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ കയ്യിലുള്ള ഉപകരണങ്ങൾ പിടിച്ചുവാങ്ങുകയും മർദിക്കുകയും ചെയ്‌തതായി ഫയസ് അഹമ്മദ് ലോലു പറഞ്ഞു. ജുനൈദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. കശ്‌മീർ ഐജിപി വിജയ് കുമാർ സംഭവത്തെ കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്ന് വ്യക്തമാക്കി.