മുംബൈ: ജയ് മഹാരാഷ്‌ട്ര നഗറിലെ സിയോൺ കൊലിവാഡ ചേരിയിൽ മൂന്ന് വീടുകൾ തകർന്ന് വീണു. രാവിലെ എട്ട് മണിയോടെയാണ് സംഭവം. മൂന്ന് നിലയുള്ള രണ്ട് വീടുകളും രണ്ട് നിലയുള്ള ഒരു വീടുമാണ് തകർന്നത്.
മഹാരാഷ്‌ട്രയിലെ ചേരിയിൽ മൂന്ന് വീടുകൾ തകർന്നു; 9 പേർക്ക് പരിക്ക് - Sion Koliwada slum
സിയോൺ കൊലിവാഡ ചേരിയിൽ വീടുകൾ തകർന്ന് വീണ് പരിക്കേറ്റ ഒൻപത് പേരെ സിയോൺ ആശുപത്രിയിലേക്ക് മാറ്റി.
മഹാരാഷ്‌ട്രയിലെ ചേരിയിൽ മൂന്ന് വീടുകൾ തകർന്ന് വീണു; 9 പേർക്ക് പരിക്ക്
അഗ്നി സുരക്ഷ സേനയും ആന്തോപ് ഹിൽ പൊലീസും സ്ഥലത്തെത്തി തകർന്ന വീടുകൾക്കുള്ളിൽ കുടുങ്ങിയ ഒൻപത് പേരെ രക്ഷപെടുത്തി. പരിക്കേറ്റവരെ സിയോൺ ആശുപത്രിയിലേക്ക് മാറ്റി. തകർന്ന മൂന്ന് വീടുകളുടെയും താഴത്തെ നിലയിൽ റേഷൻ കട, ആക്രി കട, ഉപ്പ് കട എന്നിവയായിരുന്നു. റേഷൻ കടയിൽ അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കവെയാണ് കെട്ടിടം തകർന്ന് വീണത്.
Also Read: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന് മന്ത്രി കെ.കൃഷ്‌ണൻകുട്ടി
Last Updated : Nov 9, 2021, 11:34 AM IST