മുംബൈ: 1.2 കിലോ ചരസും 17.5 ലക്ഷം രൂപയുമായി മൂന്ന് പേരെ മുംബൈ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തു. സമീർ മുഖ്തർ സയ്യിദ്, സാക്കിർ സയ്യിദ്, എംഡി അമീദ് ഷംസുദ്ദീൻ ഷെയ്ഖ് എന്നിവരാണ് അറസ്റ്റിലായത്. സമീർ മയക്കുമരുന്ന് മാഫിയയുടെ തലവനാണെന്ന് അധികൃതർ പറഞ്ഞു.
1.2 കിലോ ചരസും 17.5 ലക്ഷം രൂപയുമായി മൂന്ന് പേർ പിടിയിൽ - 1.2 കിലോ ചരസ് പിടിച്ചെടുത്തു
സമീർ മുഖ്തർ സയ്യിദ്, സാക്കിർ സയ്യിദ്, എംഡി അമീദ് ഷംസുദ്ദീൻ ഷെയ്ഖ് എന്നിവരാണ് മുംബൈയിൽ അറസ്റ്റിലായത്.
![1.2 കിലോ ചരസും 17.5 ലക്ഷം രൂപയുമായി മൂന്ന് പേർ പിടിയിൽ Three held with 1.2 kg charas drug seized in Mumbai 1.2 കിലോ ചരസ് പിടിച്ചെടുത്തു നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12571853-thumbnail-3x2-sd.jpg)
1.2 കിലോ ചരസും 17.5 ലക്ഷം രൂപയുമായി മൂന്ന് പേർ പിടിയിൽ
അതേസമയം അധികൃതർ പരിശോധനക്കായി സംഭവ സ്ഥലത്ത് എത്തിയപ്പോൾ സക്കിർ ഒന്നാം നിലയിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ നർക്കോട്ടിക് സംഘത്തിന്‍റെ ഇടപെടൽ മൂലം പ്രതിയെ കീഴടക്കി. സംഘത്തിന് വിവിധ മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് അധികൃതർ പറഞ്ഞു.
Also read: മത്സ്യ കച്ചവടത്തിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തി വന്നയാൾ അറസ്റ്റിൽ