ഹൈദരാബാദ്: സിദ്ദിപേട്ട് ജില്ലയിലെ ഗജ്‌വേൽ ടൗണിൽ മൂന്ന് നില കെട്ടിടം തകർന്ന് വീണു. കെട്ടിടത്തിന് അടുത്ത് മറ്റൊരു കെട്ടിടം പണിയുന്നതിനായി വലിയ കുഴികൾ കുഴിച്ചതാണ് അപകടകാരണം. കെട്ടിട നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾ അപകടത്തിന് 10 മിനിട്ട് മുമ്പ് കെട്ടിടത്തിൽ നിന്ന് മാറിയതിനാൽ ആളപായം ഇല്ല. ഒരാൾക്ക് പരിക്കേറ്റു. പരിക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
മൂന്ന് നില കെട്ടിടം തകർന്ന് വീണു - സിദ്ദിപേട്ട്
അനുമതിയില്ലാതെ പണിഞ്ഞ കെട്ടിടമാണ് തകർന്ന് വീണത്
മൂന്ന് നില കെട്ടിടം തകർന്നു വീണു
മുൻസിപ്പൽ കോർപ്പറേഷനിൽ നിന്ന് അനുമതിയില്ലാതെയാണ് പുതിയ കെട്ടിടം പണി ആരംഭിച്ചത്. നോട്ടീസ് അയച്ചിട്ടും രാഷ്ട്രീയ സ്വാധീനത്തോടെയാണ് കെട്ടിട നിർമാണം നടത്തി വന്നത്. അതേസമയം, തകർന്ന കെട്ടിടത്തിനും മുൻപ് അനുമതി നൽകിയിരുന്നില്ല. റവന്യു, മുനിസിപ്പൽ, പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിവരുന്നു.