ബെംഗളൂരു: കര്‍ണാടകയില്‍ കായലില്‍ മൃതദേഹം തിരയുന്നതിനിടെ വൈദ്യുതാഘതമേറ്റ് മൂന്ന് യുവാക്കള്‍ മരിച്ചു. ഹുനഗുണ്ട താലൂക്കിലെ ധന്നുരുവിലാണ് ദാരുണമായ സംഭവം. ഹരനല സ്വദേശികളായ ശരണപ്പ, യനമപ്പ, പരസപ്പ എന്നിവരാണ് മരിച്ചത്.
കായലില്‍ മൃതദേഹം തിരയുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മൂന്ന് പേര്‍ മരിച്ചു - karnataka backwater death news
ഹരനല സ്വദേശികളായ ശരണപ്പ, യനമപ്പ, പരസപ്പ എന്നിവരാണ് മരിച്ചത്
കായലില്‍ മൃതദേഹം തിരയുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മൂന്ന് പേര്‍ മരിച്ചു
രണ്ട് ദിവസം മുന്‍പ് കായലില്‍ നീന്തലിന് പോയ ശരണപ്പയുടെ മുത്തച്ഛനെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അപകടമുണ്ടായത്. കായലിന് നടുക്കുള്ള പവര്‍ പോളിന്‍റെ സമീപത്ത് തിരച്ചില്‍ നടത്തുന്നതിനിടെ വൈദ്യുതാഘാതമേല്‍ക്കുകയിരുന്നു.
മുദ്ദേബിഹാല എംഎല്‍എ എ.എസ് പട്ടില്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. ദാരുണമായ സംഭവമാണ് നടന്നതെന്നും ബഗലകോട്ടില്‍ നിന്ന് പ്രത്യേക സംഘം സംഭവസ്ഥലത്ത് ഉടന്‍ എത്തിച്ചേരുമെന്നും അദ്ദേഹം പറഞ്ഞു.