ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ട്രെയിൻ തട്ടി മൂന്ന് മരണം. ബുധനാഴ്‌ച രാത്രി ഒൻപത് മണിയോടെ മസൂരി പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. കല്ലു ഗാർഹി റെയിൽവേ ഗേറ്റിന് സമീപമുള്ള റെയിൽവേ ട്രാക്കിലേക്ക് റീൽസ് ഷൂട്ട് ചെയ്യാൻ പോയ രണ്ട് യുവാക്കളും യുവതിയുമാണ് മരണപ്പെട്ടത്.
റെയിൽവേ ട്രാക്കിൽ റീൽസ്: ട്രെയിൻ തട്ടി മൂന്ന് പേർക്ക് ദാരുണാന്ത്യം - ട്രെയിൻ തട്ടി മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം
ഗാസിയാബാദിൽ കല്ലു ഗാർഹി റെയിൽവേ ഗേറ്റിന് സമീപമുള്ള റെയിൽവേ ട്രാക്കില്‍ റീൽസ് ഷൂട്ട് ചെയ്യാൻ പോയ രണ്ട് യുവാക്കളും യുവതിയുമാണ് മരണപ്പെട്ടത്.
ട്രെയിൻ തട്ടി മൂന്ന് മരണം
അതേസമയത്ത് ട്രാക്കിലൂടെ വന്ന പത്മാവതി എക്‌സ്‌പ്രസ് തട്ടിയാണ് അപകടം. ഇവരുടെ കയ്യിലെ മൊബൈൽ ഫോണിൽ ഫ്ലാഷ് ലൈറ്റ് ഓൺ ആയിരുന്നതിനാൽ ട്രാക്കിൽ മൂന്ന് പേരും നിൽക്കുന്നത് കണ്ട് പല തവണ ഹോൺ മുഴക്കിയെങ്കിലും മൂവരും നീങ്ങിനിൽക്കാൻ തയ്യാറായില്ലെന്ന് ലോക്കോ പൈലറ്റ് പൊലീസിനോട് പറഞ്ഞു.
ടാക്‌സി ഡ്രൈവറായ മസൂരി സ്വദേശി ഷക്കീൽ (25) ആണ് മരിച്ചതിൽ ഒരാൾ. മറ്റു രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Last Updated : Dec 15, 2022, 6:35 PM IST