ചെന്നൈ: നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ തുടരുന്ന ശക്തമായ മഴയെ തുടർന്ന് മൂന്ന് പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു. ഒട്ടേരിയിൽ 70കാരിയായ സ്‌ത്രീയും പുലിയാതോപ്പിൽ 45കാരിയും മൈലാപ്പൂരിൽ 13കാരനുമാണ് മരിച്ചത്. വ്യാഴാഴ്‌ച ഉച്ചയോടെ നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്.
ചെന്നൈയിൽ കനത്ത മഴ; വൈദ്യുതാഘാതമേറ്റ് മൂന്ന് മരണം - ചെന്നൈയിൽ കനത്ത മഴ
ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപേട്ട്, തിരുവല്ലൂർ എന്നിവിടങ്ങളിൽ റെഡ് അലർട്ട്.
ചെന്നൈയിൽ കനത്ത മഴ; വൈദ്യുതാഘാതമേറ്റ് മൂന്ന് മരണം
പല പ്രദേശങ്ങളിലും ഗതാഗത കുരുക്കും വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപേട്ട്, തിരുവല്ലൂർ എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ALSO READ:Year-ender 2021: കൊവിഡിനെ അതിജീവിച്ച വർഷം, കായിക ലോകത്തെ കുതിപ്പും കിതപ്പും