മുംബൈ:മുംബൈയില്‍ ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് പേര്‍ മരിച്ചു. സുഭാഷ് കാദേ (25), യുവരാജ് പവാര്‍ (25), മനു ഗുപ്ത (26) എന്നിവരാണ് മരിച്ചത്.
മുംബൈയില്‍ ക്ഷേത്രത്തില്‍ തീപിടിത്തം; മൂന്ന് പേര്‍ മരിച്ചു - തീപിടിത്തം
ബന്ധര്‍ പകാടിയിലെ സായ്ബാബ ക്ഷേത്രത്തില്‍ രാവിലെ 4.14നാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്
മുംബൈയില്‍ ക്ഷേത്രത്തിന് തീപിടിച്ച് മൂന്ന് മരണം
സബര്‍ബന്‍ കാന്തിവാലിയിലെ ക്ഷേത്രത്തിലാണ് തീപിടിത്തമുണ്ടായത്. ബന്ധര്‍ പകാടിയിലെ സായ്ബാബ ക്ഷേത്രത്തില്‍ രാവിലെ 4.14നാണ് തീപിടിത്തമുണ്ടായതെന്നാണ് ഔദ്യോഗിക വിശദീകരണം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് അഗ്നിശമന സേന അറിയിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.