ജമ്മു കശ്‌മീരിൽ വാഹനാപകടം; സിആര്‍പിഎഫ് ഉദ്യോഗസ്ഥരടക്കം നാല് പേർക്ക് പരിക്ക് - Kulgam
ചൊവ്വാഴ്‌ച രാവിലെയാണ് അപകടമുണ്ടായത്
ജമ്മു കശ്‌മീരിൽ വാഹനാപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു
ശ്രീനഗർ:ജമ്മു കശ്‌മീരിലെ കുൽഗാം ജില്ലയിലെ കാസിഗണ്ട് പ്രദേശത്ത് ചൊവ്വാഴ്‌ച നടന്ന വാഹനാപകടത്തിൽ മൂന്ന് സിആർപിഎഫ് ഉദ്യോഗസ്ഥരടക്കം നാല് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്‌ച രാവിലെ സിആർപിഎഫിന്‍റെ വാഹനവും ഓയിൽ ടാങ്കറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഓയിൽ ടാങ്കറിന്‍റെ ഡ്രൈവർക്കും പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. എല്ലാവരുടെയും ആരോഗ്യനില തൃപ്‌തികരമാണെന്നാണ് റിപ്പോർട്ടുകൾ.