ന്യൂഡൽഹി: കൊവിഡ് വാക്‌സിന്‍റെ ഉത്‌പാദന-വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലെ സൈഡസ് ബയോടെക് പാർക്കിലെത്തി. രാവിലെ ഒൻപതു മണിക്കാണ് പ്രധാനമന്ത്രി സൈഡസ് ബയോടെക് പാർക്കിലെത്തിയത്. അഹമ്മദാബാദിലെ സൈഡസ് ബയോടെക് പാർക്ക്, ഹൈദരാബാദിലെ ഭാരത് ബയോടെക്, പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവിടങ്ങളിൽ സന്ദർശനം നടത്തുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി സൈഡസ് ബയോടെക് പാർക്കിലെത്തി; വാക്സിന്‍ ഗവേഷണ പുരോഗതി വിലയിരുത്തി - three city visit
രാവിലെ ഒൻപതു മണിക്കാണ് പ്രധാനമന്ത്രിയെത്തിയത്.
പ്രധാനമന്ത്രിയെ സ്വാഗതം ചെയ്‌തു കൊണ്ട് ട്വീറ്റ് ചെയ്‌ത ഗുജറാത്ത് മുഖ്യമന്ത്രി, കൊവിഡ് വാക്‌സിൻ വിജയകരമായി നിർമിക്കുന്നത് ലോകം മുഴുവൻ ശ്രദ്ധിക്കുന്നുണ്ടെന്നും ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും ട്വിറ്ററിൽ കുറിച്ചു.
അഹമ്മദാബാദ് നഗരത്തിനടുത്തുള്ള ചാങ്കോദർ വ്യവസായ മേഖലയിലാണ് സൈഡസ് കാഡിലയുടെ പ്ലാന്‍റ്. ഇവിടെ നിർമിക്കുന്ന കൊവിഡ് വാക്‌സിന്‍റെ ഒന്നാം ഘട്ട ട്രയൽ വിജയകരമായി പൂർത്തിയാക്കിയെന്നും രണ്ടാം ഘട്ടം ഓഗസ്‌റ്റിൽ ആരംഭിക്കുമെന്നും കമ്പനി നേരത്തെ അറിയിച്ചിരുന്നു.