തിരുനെല്‍വേലി :നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൂന്ന് കുട്ടികളെ ശ്വാസംമുട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടികള്‍ കാറില്‍ കയറി കളിക്കുന്നതിനിടെ വാഹനത്തിനുള്ളില്‍ അകപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കാറിന്‍റെ ഡോര്‍ അറിയാതെ അടയുകയും ശ്വാസം മുട്ടി മരിക്കുകയും ആയിരുന്നു. പനഗുഡിയിലെ ലുബ്ബയില്‍ ശനിയാഴ്ച വൈകിട്ടായിരുന്നു ദാരുണ സംഭവം.
ലീപ്പായ് അപ്പാര്‍ട്ട്മെന്‍റിലെ താമസക്കാരനായ നാഗരാജന്‍റെ മക്കളായ നിതിഷ (7), നീതീഷ് (4) പ്രദേശവാസിയായ സുധാകരന്‍റെ മകനായ കബിശാന്ത് (4) എന്നിവരാണ് മരിച്ചത്. നാഗരാജന്‍റെ സഹോദരന്‍ മണികണ്ഠന്‍റെ അപ്പാര്‍ട്ട്മെന്‍റിനടുത്ത് കാര്‍ നിര്‍ത്തിയിരുന്നു. ഈ സമയം കുട്ടികള്‍ കളിക്കാനായി കാറില്‍ കയറി. ഇതിനിടെ കാര്‍ ലോക്ക് ആവുകയായിരുന്നു. ഇതോടെ കുട്ടികള്‍ കാറിനുള്ളില്‍ കുടുങ്ങി.