രാജസ്ഥാനില്‍ മണ്‍കൂന ഇടിഞ്ഞ് വീണ് മൂന്ന് കുട്ടികള്‍ മരിച്ചു - ജുൻജുനു
കുട്ടികൾ കളിച്ചുകൊണ്ടിരിക്കെയാണ് അപകടം
മണ്ണിടിഞ്ഞ് വീണ് മൂന്ന് കുട്ടികൾ മരിച്ചു
ജയ്‌പൂർ:രാജസ്ഥാനില്‍ മണ്‍കൂന ഇടിഞ്ഞ് വീണ് മൂന്ന് കുട്ടികള്‍ മരിച്ചു. പ്രിൻസ്(7), സുരേഷ്(7), സോന(10) എന്നിവരാണ് മരിച്ചത്. ജുന്‍ജുനു ജില്ലയിലാണ് സംഭവം. മണ്‍കൂനക്ക് മുകളില്‍ കളിച്ചുകൊണ്ടിരിക്കേ കുട്ടികള്‍ക്ക് മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് മനീഷ് ത്രിപഠി പറഞ്ഞു. ഉദയ്‌പൂര്‍വാദി പൊലീസ് സ്റ്റേഷന്‍ പരിധിക്കുള്ളിലാണ് അപകടം നടന്നത്. സംഭവത്തില്‍ ഒരു കുട്ടിക്ക് പരിക്കേറ്റു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.