ബാഗ്‌പത്ത് (ഉത്തർപ്രദേശ്): ബാഗ്‌പത്ത് ജില്ലയിൽ ഇഷ്‌ടിക ചൂളയിലെ മേൽക്കൂര തകർന്ന് വീണ് മൂന്ന് സഹോദരിമാർക്ക് ദാരുണാന്ത്യം. 15ഉം 12 ഉം വയസുള്ളതും രണ്ട് മാസം പ്രായമായതുമായ മൂന്ന് പെൺകുട്ടികളാണ് മരിച്ചത്. അമ്മയ്‌ക്കൊപ്പം താമസിച്ചു വരികയായിരുന്നു പെൺകുട്ടികൾ. സംഭവത്തെ തുടർന്ന് ജില്ല മജിസ്‌ട്രേറ്റും പൊലീസ് സൂപ്രണ്ടും സ്ഥലത്തെത്തി മരിച്ച കുട്ടികളുടെ കുടുംബത്തിന് സഹായം വാഗ്‌ദാനം ചെയ്‌തു.
ഇഷ്‌ടിക ചൂളയിലെ മുറിയുടെ മേൽക്കൂര തകർന്നു വീണു; മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം - ഇഷ്‌ടിക ചൂള അപകടം
15ഉം 12 ഉം വയസുള്ളതും രണ്ട് മാസം പ്രായമായതുമായ മൂന്ന് പെൺകുട്ടികളാണ് മരിച്ചത്.
ഇഷ്‌ടിക ചൂളയിലെ മുറിയുടെ മേൽക്കൂര തകർന്ന് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം
ചൂള ഉടമയ്‌ക്കെതിരെ അനാസ്ഥയ്‌ക്ക് നടപടിയെടുക്കുമെന്ന് പൊലീസ് സൂപ്രണ്ട് അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചുവെന്നും ജില്ല മജിസ്ട്രേറ്റ് കമൽ യാദവ് അറിയിച്ചു.
Also Read: കേന്ദ്ര ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ വിവിധ മേഖലകള്‍