ഭോപ്പാല്‍:മധ്യപ്രദേശില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് കത്തി മൂന്ന് പേര്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലര്‍ ട്രക്കുമായി കൂട്ടിയടിച്ചതിനെ തുടര്‍ന്നാണ് തീപിടിച്ചത്. ടെമ്പോ ട്രാവലറില്‍ യാത്ര ചെയ്‌ത മൂന്ന് പേരാണ് പൊള്ളലേറ്റ് മരിച്ചത്. സംഭവത്തിന് ശേഷം ട്രക്ക് ഡ്രൈവര്‍ കടന്നു കളഞ്ഞു. ഉജ്ജ്വയിന്‍ സ്വദേശികളായ ശ്യാം മാലി (45), പാപ്പു താക്കൂര്‍ (32), ശിവനാരായണ്‍ നമദേ (50) എന്നിവരാണ് മരിച്ചത്.
മധ്യപ്രദേശില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് കത്തി മൂന്ന് പേര്‍ മരിച്ചു - മധ്യപ്രദേശ്
ടെമ്പോ ട്രാവലര്‍ ട്രക്കുമായി കൂട്ടിയടിച്ചതിനെ തുടര്‍ന്നാണ് വാഹനങ്ങള്‍ക്ക് തീപിടിച്ചത്. ഉജ്ജ്വയിന്‍ സ്വദേശികളായ മൂന്ന് പേരാണ് മരിച്ചത്.
![മധ്യപ്രദേശില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് കത്തി മൂന്ന് പേര്‍ മരിച്ചു മധ്യപ്രദേശില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് കത്തി vehicle catches fire after collision Madhya Pradesh madhya pradesh accident news dewas district മധ്യപ്രദേശ് ഭോപ്പാല്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9692816-thumbnail-3x2-accident.jpg)
ശനിയാഴ്‌ച പുലര്‍ച്ചെ 1.30നാണ് ദേവാസ് ജില്ലയില്‍ ഭോപ്പാല്‍ ഇന്‍ഡോര്‍ ദേശീയ പാതയിലെ ഭൗരന്‍സയില്‍ അപകടം നടന്നത്. യാത്രക്കാര്‍ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലര്‍ ഡമ്പര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ഡിഎസ്‌പി കിരണ്‍ ശര്‍മ പറഞ്ഞു. തെറ്റായ ദിശയിലൂടെയാണ് ട്രക്ക് വന്നതെന്ന് ഡിഎസ്‌പി കൂട്ടിച്ചേര്‍ത്തു. അഗ്‌നിശമന സേന സ്ഥലത്തെത്തുമ്പോഴേക്കും ടെമ്പോ ട്രാവലര്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. ട്രക്കിന്‍റെ മുന്‍ഭാഗവും കത്തി നശിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചിരിക്കുകയാണ്. കേസില്‍ അന്വേഷണം ആരംഭിച്ചു.