കേരളം

kerala

ETV Bharat / bharat

വയോധികന്‍റെ താടിമുറിച്ച്, മര്‍ദിച്ച സംഭവത്തില്‍ വർഗീയതയില്ലെന്ന് യു.പി പൊലീസ് - ഗാസിയാബാദ്‌ പൊലീസ്

ന്യൂനപക്ഷ സമുദായത്തില്‍ പെട്ട വൃദ്ധനെ മര്‍ദിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു

beard chopped off  Ghaziabad's Loni  communal angle  Elderly man thrashed  Ghaziabad police  വൃദ്ധന്‍റെ താടിമുറിച്ചു  വർഗീയതയില്ല  ഗാസിയാബാദ്‌ പൊലീസ്  ഗാസിയാബാദിലെ ലോനി
ലോനിയിൽ മുസ്ലീം വൃദ്ധന് നേരെയുണ്ടായ അതിക്രമം; വർഗീയതയല്ലെന്ന് പൊലീസ്

By

Published : Jun 16, 2021, 4:36 PM IST

Updated : Jun 16, 2021, 4:47 PM IST

ലഖ്‌നൗ: ഉത്തർപ്രദേശിൽ ലോനിയിൽ വയോധികന് നേരെയുണ്ടായ സംഭവത്തിൽ വർഗീയതയില്ലെന്ന് പൊലീസ്. വയോധികനെ മർദിക്കുകയും താടി മുറിക്കുന്നതുമായ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.

വൃദ്ധനെ മർദിച്ച മൂന്ന് പേർ ഇതിനകം ജയിലിലാണെന്നും നാലാമന് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. അതേ സമയം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ വീഡിയോ നിരുത്തരവാദപരവും സ്ഥിരീകരിക്കാത്തതുമാണെന്നും പൊലീസ് വ്യക്തമാക്കി.

സംഭവത്തിൽ ഒമ്പത് പേർക്കെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു. വിഷയത്തിൽ ട്വിറ്റർ, ട്വിറ്റർ ഇന്ത്യ എന്നിവർക്കെതിരെയും പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ലോക്കറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കമാണ് നിർഭാഗ്യകരമായ സംഭവത്തിലേക്ക് നയിച്ചതെന്നും സാമൂഹിക വിദ്വേഷം ജനിപ്പിക്കുന്ന തരത്തിൽ വാർത്തയെ വളച്ചൊടിച്ചവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തെന്നും പൊലീസ് അറിയിച്ചു.

READ MORE:വയോധികനെ മര്‍ദിച്ചതിലെ എഴുത്തുകള്‍ : ട്വിറ്റർ ഇന്ത്യയ്ക്കും ദി വയറിനുമെതിരെ കേസ്

വ്യക്തിപരമായ പ്രശ്‌നമാണിതെന്നും വൃദ്ധനെ ഉപദ്രവിച്ച നാല് പേരിൽ മൂന്ന് പേർ ഇതിനകം ജയിലിലാണെന്നും കേസിലെ മറ്റുള്ളവർക്കായുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

മർദനത്തിന് പുറമെ വയോധികനോട് ജയ് ശ്രീറാം, വന്ദേമാതരം എന്നീ മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ അക്രമികള്‍ ആവശ്യപ്പെട്ടു. ഇതിനെതിരെ സമൂഹ മാധ്യമങ്ങളിലടക്കം പ്രതിഷേധം ഉയർന്നിരുന്നു. ജൂൺ 5നായിരുന്നു കേസിനാസ്പദമായ സംഭവം.

READ MORE:വയോധികന് മര്‍ദനം ; അപലപിച്ച് അസദുദ്ദീൻ ഒവൈസി

Last Updated : Jun 16, 2021, 4:47 PM IST

ABOUT THE AUTHOR

...view details