കേരളം

kerala

ETV Bharat / bharat

റെംഡെസിവിർ മരുന്ന് അനധികൃതമായി വിൽക്കാൻ ശ്രമിച്ച മൂന്നുപേർ അറസ്‌റ്റിൽ

ഒരു ഇഞ്ചക്ഷൻ എടുക്കാൻ 35,000 രൂപയാണ് അവർ ആവശ്യപ്പെട്ടത്.

Three arrested in Indore for Remdesivir black marketing  Remdesivir  Black Market  Black Marketing of Remdesivir  റെംഡെസിവിർ  റെംഡെസിവിർ അനധികൃത വിൽപന  റെംഡെസിവിർ അനധികൃത വിൽപന അറസ്‌റ്റ്  റെംഡെസിവിർ അറസ്‌റ്റ്  Remdesivir arrest
റെംഡെസിവിർ മരുന്ന് അനധികൃതമായി വിൽക്കാൻ ശ്രമിച്ച മൂന്നു പേർ അറസ്‌റ്റിൽ

By

Published : Apr 19, 2021, 9:36 AM IST

ഭോപ്പാൽ: കൊവിഡ് ചികിത്സയ്‌ക്ക് ആവശ്യമായ റെംഡെസിവിർ മരുന്ന് അനധികൃതമായി വിൽക്കാൻ ശ്രമിച്ച മൂന്നു പേർ അറസ്‌റ്റിൽ. സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ കവിത ചൗഹാൻ, അവരുടെ സഹായികളായ ശുഭം പർമാർ, ഭുപേന്ദ്ര പർമാർ എന്നിവരാണ് ഇൻഡോർ പൊലീസിന്‍റെ പിടിയിലായത്. ഇവരിൽ നിന്ന് രണ്ട് ഇഞ്ചക്ഷനുകളും പിടിച്ചെടുത്തു.

കുത്തി വയ്‌പ് എടുക്കാനെന്ന വ്യാജേന ഒരാളെ പ്രതികളുടെ അടുത്തേക്ക് അയച്ചാണ് മൂന്നു പേരെയും കുടുക്കിയതെന്ന് പൊലീസ് അറിയിച്ചു. ഒരു ഇഞ്ചക്ഷൻ എടുക്കാൻ 35,000 രൂപയാണ് അവർ ആവശ്യപ്പെട്ടത്. അതേ സമയം കൊവിഡ് രണ്ടാം തരംഗത്തിനെതിരെ രാജ്യം പൊരുതുമ്പോൾ വിവിധ സംസ്ഥാനങ്ങളിൽ റെംഡെസിവിർ മരുന്ന് കരിഞ്ചന്തയിൽ വിൽക്കുന്നത് തുടരുകയാണ്.

ABOUT THE AUTHOR

...view details