സൈനിക വാഹനം അപകടത്തില്‍പ്പെട്ട് നാല് മരണം - road accident
സിക്കിമിലെ നാഥുലയിലാണ് അപകടമുണ്ടായത്
സൈനികരുടെ വാഹനം അപകടത്തില്‍പെട്ടു; മൂന്ന് സൈനികരും ഒരു കുട്ടിയും മരിച്ചു
ഗാങ്ടോക്ക്: സൈനിക വാഹനം അപകടത്തില്‍പെട്ട് പതിമൂന്ന് വയസുകാരനുള്‍പ്പെടെ നാല് പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്ന് പേര്‍ സൈനികരാണ്. ഞായറാഴ്‌ച നാഥുലയ്ക്ക് സമീപം ജവഹർ ലാൽ നെഹ്‌റു റോഡിൽ നിന്ന് വാഹനം താഴേക്ക് വീഴുകയായിരുന്നു. റോഡില്‍ മഞ്ഞ് മൂടിക്കിടക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഒരു സൈനികനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.