കേരളം

kerala

ETV Bharat / bharat

സൽമാൻ ഖാന് നേര്‍ക്കുള്ള വധഭീഷണി : ലോറൻസ് ബിഷ്‌ണോയിയെ ചോദ്യം ചെയ്യും

സിദ്ദു മൂസേവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസിന്‍റെ കസ്റ്റഡിയിലാണ് ലോറൻസ് ബിഷ്‌ണോയ്

Salman khan in moosewala case  Salman khan  gangster Lawrence Bishnoi  gangster Lawrence Bishnoi and salman khan issue  Lawrence Bishnoi threats  Mumbai Police question Lawrence Bishnoi  ലോറൻസ് ബിഷ്‌ണോയിയെ പൊലീസ് ചോദ്യം ചെയ്യും  സൽമാൻ ഖാന് വധഭീഷണി കത്ത് ലഭിച്ച സംഭവം  സിദ്ദു മൂസേവാലയുടെ കൊലപാതകം
ലോറൻസ് ബിഷ്‌ണോയിയെ പൊലീസ് ചോദ്യം ചെയ്യും

By

Published : Jun 8, 2022, 10:02 PM IST

ന്യൂഡൽഹി : ബോളിവുഡ് താരം സൽമാൻ ഖാന് ഭീഷണിക്കത്ത് ലഭിച്ച സംഭവത്തിൽ ലോറൻസ് ബിഷ്‌ണോയിയെ പൊലീസ് ചോദ്യം ചെയ്യും. ഇതിനായി മുംബൈ പൊലീസ് ഡൽഹിയിലെത്തി. ഗായകൻ സിദ്ദു മൂസേവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിലവിൽ ഡൽഹി പൊലീസിന്‍റെ കസ്റ്റഡിയിലാണ് ലോറൻസ് ബിഷ്‌ണോയ്.

ഡൽഹി പൊലീസിനൊപ്പം സംയുക്തമായി ബിഷ്‌ണോയിയെ ചോദ്യം ചെയ്യാനാണ് മുംബൈ പൊലീസിന്‍റെ തീരുമാനം. അതേസമയം വധഭീഷണിയുമായി ബന്ധപ്പെട്ട് സൽമാൻ ഖാന്‍റേയും പിതാവ് സലീം ഖാന്‍റെയും മൊഴി മുംബൈ പൊലീസ് രേഖപ്പെടുത്തി. താരത്തിന്‍റെ ബോഡി ഗാർഡുകളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

കത്ത് ലഭിച്ചതിന് പിന്നാലെ സൽമാൻ ഖാന്‍റെ സുരക്ഷ പൊലീസ് ശക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് സൽമാൻ ഖാനെയും, പിതാവ് സലീം ഖാനെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയുള്ള കത്ത് ലഭിച്ചത്. സൽമാൻ പ്രഭാത സവാരിക്ക് ശേഷം വിശ്രമിക്കുന്ന ബാന്ദ്ര ബസ് സ്‌റ്റാൻഡ് പരിസരത്തെ ബെഞ്ചിൽ നിന്ന് താരത്തിന്‍റെ സെക്യൂരിറ്റി ജീവനക്കാര്‍ കത്ത് കണ്ടെടുക്കുകയായിരുന്നു.

ഗായകൻ സിദ്ദു മൂസേവാലയെ കൊലപ്പെടുത്തിയ ലോറൻസ് ബിഷ്‌ണോയിയുടെ സംഘമാണ് കത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. സിദ്ദു മൂസേവാലയെ കൊലപ്പെടുത്തിയ ലോറൻസ് ബിഷ്‌ണോയ് സൽമാനെ കൊലപ്പെടുത്തുമെന്ന് മുൻപും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. 1998ൽ ജോധ്‌പൂരിൽ കൃഷ്‌ണ മൃഗത്തെ വേട്ടയാടിയത് മുതലാണ് സൽമാനെതിരെ വധഭീഷണികൾ ഉയർന്നുതുടങ്ങിയത്.

ബിഷ്‌ണോയ് സമൂഹം ആരാധിക്കുന്ന മൃഗമാണ് കൃഷ്‌ണമൃഗം. സംഭവത്തിന് ശേഷം രാജസ്ഥാനിലെ കങ്കണി ഗ്രാമത്തിൽ താമസിക്കുന്ന ബിഷ്‌ണോയ് വിഭാഗം സൽമാനെതിരെ കടുത്ത പ്രതിഷേധങ്ങള്‍ ഉയർത്തുകയും കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.

ABOUT THE AUTHOR

...view details