മുംബൈ:മുംബൈയിലെ പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ വസതിയ്ക്ക് സമീപം കണ്ടെത്തിയ സ്ഫോടകവസ്തുക്കൾ നിറച്ച കാറിൽ നിന്നും ഭീഷണി കത്തും. മുകേഷ് അംബാനിയെയും ഭാര്യ നിതാ അംബാനിയെയും അഭിസംബോധന ചെയ്തു കൊണ്ടുള്ള കത്ത് ഇംഗ്ലീഷിലാണ് എഴുതിയിട്ടുള്ളത്. എന്നാല്‍ കത്തില്‍ നിറയെ വ്യാകരണ പിഴവാണെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും ഭീഷണിപ്പെടുത്തി കൊണ്ടുള്ള കത്തിൽ കൂടുതൽ തയ്യാറെടുപ്പുകളുമായി കുടുംബത്തെ വധിക്കാനെത്തുമെന്ന് സൂചിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
മുകേഷ് അംബാനിയുടെ വീടിന് സമീപം കണ്ടെത്തിയ കാറിനുള്ളിൽ നിന്ന് ഭീഷണി കത്തും - Mukesh Ambani
സ്ഥലത്ത് ബോംബ് സ്‌ക്വാഡും പൊലീസും പരിശോധന തുടരുകയാണ്.
മുകേഷ് അംബാനിയുടെ വീടിന് സമീപം സ്‌ഫോടക വസ്‌തുക്കൾ നിറച്ച കാറിനുള്ളിൽ നിന്ന് ഭീഷണി കത്തും കണ്ടെത്തി
ജെലാറ്റിൻ സ്റ്റിക്കുകളും വ്യാജ നമ്പർ പ്ലേറ്റോടും കൂടിയ വാഹനം മുകേഷ് അംബാനിയുടെ മൾട്ടി സ്റ്റോർ വസതിയായ 'ആന്റിലിയ'യ്ക്ക് സമീപം കാർമൈക്കൽ റോഡിൽ പാർക്ക് ചെയ്ത നിലയിലാണ് കണ്ടെത്തിയത്. വാഹനത്തിന്‍റെ നമ്പർ പ്ലേറ്റിലെ രജിസ്ട്രേഷൻ നമ്പർ അംബാനിയുടെ ഒരു എസ്‌യുവിയുടേതിന് തുല്യമാണെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്ത് ബോംബ് സ്‌ക്വാഡും പൊലീസും പരിശോധന തുടരുകയാണ്.
കൂടുതൽ വായനയ്‌ക്ക്:മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കളടങ്ങിയ വാഹനം; എഫ്‌ഐആർ രജിസ്റ്റർ ചെയ്തു
Last Updated : Feb 26, 2021, 1:16 PM IST