മുംബൈ: മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷനായ നാനാ പടോലെയ്ക്ക് മറുപടിയുമായി ശിവസേന നേതാവ് സഞ്ജയ് റൗത്ത്. അടുത്ത തെരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ അഗ്രഹിക്കുന്നവർക്ക് അങ്ങനെ മത്സരിക്കാമെന്നും സഞ്ജയ് റൗത്ത് പറഞ്ഞു. ശിവസേനയുടെ വാർഷികദിനാചരണത്തില്‍ പാർട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
നാനാ പടോലെയ്ക്ക് മറുപടിയുമായി ശിവസേന നേതാവ് സഞ്ജയ് റൗത്ത്
അടുത്ത തെരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ അഗ്രഹിക്കുന്നവർക്ക് അങ്ങനെ മത്സരിക്കാമെന്നും സഞ്ജയ് റൗത്ത്.
READ MORE: 'ശിവസേന ആരുടെയും പല്ലക്ക് വഹിക്കില്ല' ; കോണ്‍ഗ്രസിന് മറുപടിയുമായി ഉദ്ധവ് താക്കറെ
ശിവസേന സ്വന്തമായി രാഷ്ട്രീയ പോരാട്ടങ്ങൾ നടത്തിയിട്ടുണ്ട്. വോട്ടെടുപ്പിൽ സഖ്യമുണ്ടാകിയിട്ടുണ്ട്. ശിവസേനയുടെ നിലനിൽപ്പുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾക്ക് യുദ്ധം ചെയ്യേണ്ടി വന്നാൽ അത് ചെയ്യുമെന്നും സഞ്ജയ് റൗത്ത് പറഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പാർട്ടി ഒറ്റയ്‌ക്ക് മത്സരിക്കുമെന്നായിരുന്നു നാനാ പടോലെയുടെ പരാമര്‍ശം. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.