രാമക്ഷേത്ര നിർമാണത്തിൽ കോൺഗ്രസ് ഉറക്കം നടിക്കുകയാണെന്ന് സദാനന്ദ ഗൗഡ - ദേശിയ വാർത്ത
പുരാണത്തില്‍ വിഭീഷണന്‍ ചെയ്ത കാര്യങ്ങള്‍ക്ക് സമാനമാണ് നിലവില്‍ രാമക്ഷേത്ര വിഷയത്തില്‍ കോണ്‍ഗ്രസും ചെയ്യുന്നത്
ബെംഗളൂരു: രാമക്ഷേത്രത്തിന്‍റെ നിർമാണത്തെ എതിർക്കുന്നവർ രാവണന്‍റെ പാർട്ടിയാണെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. രാമക്ഷേത്ര നിർമാണത്തിൽ പ്രതിപക്ഷം ഉറക്കം നടിക്കുകയാണെന്നും കോൺഗ്രസ് പാർട്ടി കുംഭകർണനേപ്പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിന് ഒന്നും ചെയ്യാൻ സാധിക്കില്ല. പുരാണത്തില്‍ വിഭീഷണന്‍ ചെയ്ത കാര്യങ്ങള്‍ക്ക് സമാനമാണ് നിലവില്‍ രാമക്ഷേത്ര വിഷയത്തില്‍ കോണ്‍ഗ്രസും ചെയ്യുന്നത്. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും സദാനന്ദ ഗൗഡ വ്യക്തമാക്കി.