ബെംഗളൂരു:ആയിരക്കണക്കിന് രൂപ മുടക്കി വളര്‍ത്ത് നായകളെ വാങ്ങി പരിപാലിക്കുമ്പോള്‍ തെരുവുനായകളെ നമ്മള്‍ മറക്കും. എന്നാല്‍ അവയ്‌ക്ക് സംരക്ഷണവും ഭക്ഷണവും വിളമ്പി മാതൃകയാവുകയാണ് ചിത്രദുര്‍ഗ സ്വദേശിയായ പത്മാവതി. കഴിഞ്ഞ ആറ് വര്‍ഷമായി പത്മാവതി തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നു. തന്‍റെ ഇരുചക്ര വാഹനത്തില്‍ എന്നും രാവിലെയും വൈകുന്നേരവും മുടങ്ങാതെ അവയ്‌ക്കുള്ള ഭക്ഷണവുമായി പത്മാവതിയെത്തും. പത്മാവതിയുടെ വാഹനത്തിന്‍റെ ശബ്‌ദം കേട്ടാലുടന്‍ നായകളും പിന്നാലെ കൂടും.
തെരുവുനായകള്‍ക്ക് ഭക്ഷണം വിളമ്പി പത്മാവതി - തെരുവുനായകള്‍ക്ക് ഭക്ഷണം വിളമ്പി
ഏതാണ്ട് എണ്‍പതോളം നായകളെ പത്മാവതി സംരക്ഷിക്കുന്നുണ്ട്
തെരുവുനായകള്‍ക്ക് ഭക്ഷണം വിളമ്പി ചിത്രദുര്‍ഗ സ്വദേശിയായ പത്മാവതി
ഏതാണ്ട് എണ്‍പതോളം നായകളെയാണ് പത്മാവതി ഇത്തരത്തില്‍ സംരക്ഷിക്കുന്നത്. തന്‍റെ അമ്മ തെരവുനായകള്‍ക്ക് ഭക്ഷണം കൊടുക്കുമായിരുന്നുവെന്ന് പത്മാവതി പറയുന്നു. ഇപ്പോള്‍ അത് താന്‍ ചെയ്യുന്നു. തെരുവുനായകളെ സ്‌നേഹത്തോടെ പരിപാലിച്ചാല്‍ അവ നമ്മളേയും സ്‌നേഹിക്കുമെന്നാണ് പത്മാവതി അഭിപ്രായപ്പെടുന്നത്. പത്മാവതിക്ക് എല്ലാവിധ പിന്തുണയുമായി മകളും ഒപ്പമുണ്ട്.