ചെന്നൈ: ജോലിവാഗ്‌ദാനം ചെയ്‌ത് കബളിപ്പിച്ച് തായ്‌ലാന്‍റില്‍ നിന്ന് മ്യാന്‍മാറിലേയ്‌ക്ക് കടത്തിയ 13പേര്‍ ചെന്നൈയില്‍ തിരിച്ചെത്തിയതായി തമിഴ്‌നാട് മന്ത്രി ജിഞ്ചി കെ എസ് മസ്‌താന്‍. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഏജന്‍റുമാര്‍ വഴിയാണ് ആളുകളെ മ്യാന്‍മാറിലേയ്‌ക്ക് കടത്തിയത്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍ അവരെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെന്ന് ചെന്നൈയില്‍ തിരിച്ചെത്തിയവരെ സ്വീകരിച്ചതിന് ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
തമിഴ്‌നാട്ടില്‍ നിന്നുമുള്ള അന്‍പതോളം പേര്‍ ഇനിയും മ്യാന്‍മറില്‍ കുടുങ്ങികിടക്കുന്നുണ്ടെന്നും അവരെ രക്ഷിക്കാനുള്ള യാതൊരു ശ്രമങ്ങളും സര്‍ക്കാര്‍ പാഴാക്കില്ലെന്നും മന്ത്രി മസ്‌താന്‍ വ്യക്തമാക്കി. ദുബായില്‍ ജോലിക്ക് ശ്രമിച്ചപ്പോള്‍ ഏജന്‍റ് തായ്‌ലാന്‍റില്‍ ജോലി ഉണ്ടെന്ന് അറിയിച്ചുവെന്നും തായ്‌ലാന്‍റില്‍ എത്തിയപ്പോഴാണ് അവിടെ ജോലി ഇല്ല എന്ന് തിരിച്ചറിഞ്ഞതെന്നും ഇരയായവരില്‍ ഒരാള്‍ പറഞ്ഞു.