ന്യൂഡൽഹി: കൊവിഡ് മൂന്നാം തരംഗം ഓഗസ്റ്റ് അവസാനത്തോടെ എത്തുമെന്ന് ഐ.സി.എം.ആറിലെ സാംക്രമികരോഗ വിഭാഗം വിദഗ്ധൻ ഡോ. സമീരൻ പാണ്ഡ. മൂന്നാം തരംഗം രണ്ടാം തരംഗത്തിന്‍റെ അത്ര ഭീകരമാകില്ലെന്ന് അദ്ദേഹം വെള്ളിയാഴ്ച മാധ്യമങ്ങളോടു പറഞ്ഞു.
കൊവിഡ് ആദ്യ രണ്ട് തരംഗങ്ങളില്‍ ആഘാതം നേരിട്ട സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ പാലിക്കണം. അല്ലെങ്കില്‍, മൂന്നാമത്തെ കടുത്ത തരംഗം നേരിടേണ്ടി വരും. ഓരോ സംസ്ഥാനവും കൊവിഡിന്‍റെ നിലവിലെ അവസ്ഥയെക്കുറിച്ച് പരിശോധന നടത്തേണ്ടതാണ്. നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നില്ലെങ്കിൽ മൂന്നാം തരംഗം ഗുരുതരമായി ബാധിച്ചേക്കാന്‍ സാധ്യതയുണ്ട്.