കേരളം

kerala

ETV Bharat / bharat

ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം സംസ്‌കൃത പതിപ്പ് ആറ് മാസത്തിനുള്ളിൽ

ഇന്ത്യൻ ഭരണഘടനയുടെ പുതുക്കിയ പതിപ്പ് സംസ്‌കൃതത്തിലേക്ക് വിവർത്തനം ചെയ്യുന്നതിനായി നിയമമന്ത്രാലയം ഒരു ടീമിന് രൂപം നൽകി. അഞ്ച് സർവകലാശാലകളിലെ വിസിമാരുടെ നേതൃത്വത്തിലാണ് രൂപരേഖ തയ്യാറാക്കുന്നത്.

പ്രൊഫ ഹരേറാം ത്രിപാഠി  ഇന്ത്യൻ ഭരണഘടന  ഭരണഘടന  ഇന്ത്യൻ ഭരണഘടന സംസ്‌കൃതത്തിൽ  ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം സംസ്‌കൃത പതിപ്പ്  ഇന്ത്യൻ ഭരണഘടനയുടെ പുതുക്കിയ പതിപ്പ് സംസ്‌കൃതത്തിൽ  ഇന്ത്യൻ ഭരണഘടന സംസ്‌കൃതത്തിൽ ലഭ്യമാകും  സമ്പൂർണാനന്ദ സംസ്‌കൃത വിശ്വവിദ്യാലയ വൈസ് ചാൻസലർ  മാതൃഭാഷകളിൽ ഇന്ത്യൻ ഭരണഘടന  Third Sanskrit edition of Indian Constitution  Sanskrit edition of Indian Constitution  Indian Constitution Sanskrit edition  Indian Constitution available in Sanskrit
ഇന്ത്യൻ ഭരണഘടന

By

Published : Jan 28, 2023, 9:29 AM IST

വാരണസി:ആറുമാസത്തിനകം ഇന്ത്യൻ ഭരണഘടനയുടെ പുതുക്കിയ പതിപ്പ് സംസ്‌കൃതത്തിൽ ലഭ്യമാകുമെന്ന് സമ്പൂർണാനന്ദ സംസ്‌കൃത വിശ്വവിദ്യാലയ വൈസ് ചാൻസലർ പ്രൊഫ.ഹരേറാം ത്രിപാഠി. 1985-ൽ പുറത്തിറങ്ങിയ രണ്ടാം പതിപ്പിലെ എല്ലാ തെറ്റുകളും വരാനിരിക്കുന്ന പതിപ്പിൽ തിരുത്തും. പുതിയ വിദ്യാഭ്യാസ നയം 2020 അനുസരിച്ച്, മാതൃഭാഷകളിലും വിദ്യാർഥികളെ പഠിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നു, ഇത് സാധ്യമാക്കുന്നതിനായാണ് വിവർത്തന ദൗത്യം നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2019 മുതൽ നിയമമന്ത്രാലയം ഇതിനായി പ്രവർത്തിക്കുന്നു. ആറുമാസത്തിനകം ഇത് ലഭ്യമാകുമെന്നാണ് ത്രിപാഠി പറയുന്നത്. ഇതിനായി രൂപവത്കരിച്ച പതിനൊന്നംഗ സമിതി അടുത്ത ആറ് മാസത്തിനുള്ളിൽ അതിന്‍റെ ചുമതല പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് വിവർത്തന സമിതിയിലെ ഒരു അംഗം പറഞ്ഞു.

ഭരണഘടന സംസ്‌കൃതത്തിലേക്ക് വിവർത്തനം ചെയ്യുന്നതിനുള്ള ആദ്യ സംരംഭം 1963ൽ ആരംഭിച്ചു. അതേ വർഷം തന്നെ ആദ്യ പതിപ്പ് പുറത്തിറക്കി. തുടർന്ന് ആദ്യ പതിപ്പ് കാലഹരണപ്പെട്ടു. ആദ്യ പതിപ്പിൽ പണ്ഡിതന്മാർ ചില തെറ്റുകൾ ചൂണ്ടിക്കാണിച്ചിരുന്നു. 1985ലെ പതിപ്പിലും ഇതേ പരാമർശം ഉണ്ടായിരുന്നു.

അതിനുശേഷം പലതവണ ഭരണഘടന ഭേദഗതി ചെയ്‌തിട്ടുണ്ട്. അതിനാൽ, വിദ്യാർഥികളെ പഠിപ്പിക്കുന്നതിന് പുതുക്കിയ പതിപ്പ് ഉപയോഗിക്കേണ്ടതിന്‍റെ ആവശ്യകത ഉയർന്നു. തുടർന്നാണ് വിവർത്തനം നടത്താൻ നിയമമന്ത്രാലയം തീരുമാനിക്കുകയും സംഘത്തിന് രൂപം നൽകുകയും ചെയ്‌തത്. 2019ൽ തന്നെ ഡ്രാഫ്റ്റ് പൂർത്തിയായി. പ്രൊഫ.ഹരേറാം ത്രിപാഠി അടക്കം അഞ്ച് സർവകലാശാലകളിലെ വിസിമാരുടെ നേതൃത്വത്തിലാണ് അന്തിമ രൂപരേഖ തയ്യാറാക്കുന്നത്.

ടീമിൽ രണ്ട് വ്യാകരണ വിദഗ്‌ധരും ഉൾപ്പെടുന്നുവെന്നും അന്തിമ ഡ്രാഫ്റ്റ് ക്ലിയർ ചെയ്യുന്നതിനായി അതിവേഗം പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആറ് മാസത്തിനുള്ളിൽ സംഘത്തിന് ജോലി പൂർത്തിയാക്കാൻ കഴിയുമെന്നും അന്തിമ കരട് നിയമ മന്ത്രാലയത്തിന് പ്രസിദ്ധീകരിക്കാൻ അയക്കുമെന്നും ഉറപ്പുണ്ടെന്നും ത്രിപാഠി കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details