ഹൈദരാബാദ്: ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ 'പഠാന്‍' ബോക്‌സ് ഓഫീസില്‍ വിജയ കുതിപ്പ് തുടരുകയാണ്. പ്രദര്‍ശന ദിനം തന്നെ റെക്കോഡുകള്‍ തീര്‍ത്ത 'പഠാന്‍' പിന്നീടുള്ള ദിനങ്ങളിലും ബോക്‌സ് ഓഫീസില്‍ വിജയ കുതിപ്പ് തുടര്‍ന്നു. 300 കോടിയിലധികമാണ് 'പഠാന്‍റെ' ഇതുവരെയുള്ള ആഗോള ഗ്രോസ് കലക്ഷന്‍. ഇതോടെ സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്‌ത 'പഠാന്‍' ചരിത്രമായി മാറി.
Trade Analyst Ramesh Bala tweet Pathaan collection: എന്നാല്‍ 'പഠാന്‍' നിര്‍മാതാക്കള്‍ ഇതുസംബന്ധിച്ച് വിവരങ്ങള്‍ പങ്കുവച്ചിട്ടില്ല. ട്രേഡ് അനലിസ്‌റ്റ് രമേശ് ബാലയാണ് 'പഠാന്‍റെ' ആഗോള കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ബോക്‌സ് ഓഫീസില്‍ 'പഠാന്‍' 300 കോടി കടന്നതായി ശനിയാഴ്‌ച രാവിലെയാണ് രമേഷ് ബാല ട്വീറ്റ് ചെയ്‌തത്. 'ആഗോള ബോക്‌സ് ഓഫീസില്‍ മൂന്ന് ദിവസം കൊണ്ട് 'പഠാന്‍' 300 കോടി കടന്നു'- ഇപ്രകാരമാണ് രമേഷ് ബാല കുറിച്ചത്.
Pathaan first day record collection: പ്രദര്‍ശന ദിനം തന്നെ 'പഠാന്‍' ചരിത്രം കുറിച്ചു. ആദ്യ ദിന റെക്കോഡ് കലക്ഷനെ മറികടന്ന് രണ്ടാം ദിവവും 'പഠാന്‍' ചരിത്രം സൃഷ്‌ടിച്ചു. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ 55 കോടി രൂപയായിരുന്നു 'പഠാന്‍റെ' ഹിന്ദി പതിപ്പിന് മാത്രമായി ആദ്യ ദിനം ലഭിച്ചത്. സിനിമയുടെ ഡബ്ബ് ചെയ്‌ത പതിപ്പുകള്‍ക്ക് രണ്ട് കോടി രൂപയും ലഭിച്ചിരുന്നു. 57 കോടി രൂപയാണ് പഠാന്‍റെ ആദ്യ ദിന ബോക്‌സ് ഓഫീസ് കലക്ഷന്‍
Pathaan second day gross collection: രണ്ടാം ദിനത്തില്‍ 235 കോടി രൂപയാണ് 'പഠാന്‍റെ' ആഗോള ഗ്രോസ് കലക്ഷന്‍. 'പഠാന്‍റെ' ഈ വിജയം ഷാരൂഖ് ഖാന്‍റെ കരിയറില്‍ പുതിയ അധ്യായത്തിന് തുടക്കം കുറിക്കും എന്നതില്‍ സംശയമില്ല. ഷാരൂഖ് ഖാന്‍റെ മഹത്തായ തിരിച്ചു വരവാണ് 'പഠാന്‍' എന്നാണ് സിനിമ നിരൂപകരുടെയും എസ്ആര്‍കെ ആരാധകരുടെയും വിലയിരുത്തല്‍.