ന്യൂഡൽഹി: ഡൽഹിയിൽ കൊവിഡിന്‍റെ മൂന്നാം തരംഗം അവസാനിച്ചതായി ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ. കൊവിഡ് മരണ നിരക്ക് സാവധാനം കുറയും. ഐസിയു കിടക്കകളുടെ ക്ഷാമം ഉടൻ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇവിടെ 13,000 കിടക്കകൾ ഒഴിഞ്ഞു കിടക്കുന്നു. ഇങ്ങനെ കിടക്കകളുള്ള ഏറ്റവും വലിയ സംസ്ഥാനമാണ് ഡൽഹി.
കൊവിഡിന്‍റെ മൂന്നാം തരംഗം അവസാനിച്ചതായി ഡൽഹി ആരോഗ്യമന്ത്രി - ഡൽഹിയിൽ കൊവിഡിന്‍റെ മൂന്നാം തരംഗം
കേന്ദ്ര സർക്കാർ വാക്‌സിന് അംഗീകാരം നൽകുന്ന മുറയ്‌ക്ക് ആരോഗ്യ പ്രവർത്തകർക്ക് ലഭ്യമാക്കും. വാക്‌സിൻ സൂക്ഷിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഡൽഹി സർക്കാർ ചെയ്‌തിട്ടുണ്ടെന്നും ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ അറിയിച്ചു
കഴിഞ്ഞ ഒരാഴ്‌ചയായി ഡൽഹിയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനം കുറവാണ്. ആകെ റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകൾ 80 ശതമാനം കുറഞ്ഞു. മലിനീകരണം വർദ്ധിക്കുമ്പോൾ കൊവിഡ് കേസുകളും വർദ്ധിക്കുമെന്ന ആശങ്ക ഉണ്ടായിരുന്നു. പക്ഷേ അങ്ങനെ ഉണ്ടായില്ലെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാർ വാക്‌സിന് അംഗീകാരം നൽകുന്ന മുറയ്‌ക്ക് ആരോഗ്യ പ്രവർത്തകർക്ക് ലഭ്യമാക്കും. വാക്‌സിൻ സൂക്ഷിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഡൽഹി സർക്കാർ ചെയ്‌തിട്ടുണ്ടെന്നും സത്യേന്ദർ ജെയിൻ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,463 കൊവിഡ് കേസുകളാണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്.