കേരളം

kerala

ETV Bharat / bharat

'ഉടന്‍ നിയമസഭ തെരഞ്ഞെടുപ്പ് നടത്തണം', ആവശ്യമുയർത്തി ജമ്മുകശ്‌മീരിലെ പ്രാദേശിക രാഷ്ട്രീയ പാർട്ടികൾ - jammu kashmir news

ജമ്മു കശ്‌മീരിന്‍റെ കാര്യത്തിൽ കേന്ദ്രം യാതൊരു തരത്തിലുള്ള നയവും സ്വീകരിക്കാത്തത് ദുരിതം വര്‍ധിപ്പിച്ചുവെന്ന് നാഷണൽ കോൺഫറൻസ് ജനറൽ സെക്രട്ടറി അലി മുഹമ്മദ് സാഗർ ആരോപിച്ചു. ജമ്മു കശ്‌മീരില്‍ തെരഞ്ഞെടുപ്പ് നടത്താത്തത് നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ പരാജയമാണെന്ന് അല്‍ത്താഫ് ബുക്കാരി നയിക്കുന്ന അപ്‌നി പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി മുന്‍താസിര്‍ മൊയ്ദീനും പറഞ്ഞു

third anniversary of Art 370 abrogation  Article 370 abrogation  Kashmir latest news  JK latest news  JK political parties  JK assembly elections  article 370 amendement  ഭരണഘടനയുടെ 370ാം വകുപ്പ് ഭേദഗതി  ജമ്മു കശ്‌മീര്‍  ജമ്മു കശ്‌മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ്  370ാം വകുപ്പിന്‍റെ ഭേദഗതിയോടനുബന്ധിച്ച മൂന്നാം വാര്‍ഷികം  പ്രാദേശിക രാഷ്‌ട്രീയ പാർട്ടികൾ  ജമ്മു കാശ്‌മീര്‍ വാര്‍ത്തകള്‍  jammu kashmir news
ജമ്മു കശ്‌മീരില്‍ ഉടന്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണം ഭരണഘടനയുടെ 370ാം വകുപ്പിന്‍റെ ഭേദഗതിയോടനുബന്ധിച്ച മൂന്നാം വാര്‍ഷികത്തില്‍ ആവശ്യവുമായി പ്രാദേശിക രാഷ്‌ട്രീയ പാർട്ടികള്‍

By

Published : Aug 4, 2022, 5:48 PM IST

ശ്രീനഗര്‍: ജമ്മു കശ്‌മീരിൽ ഉടന്‍ നിയമസഭ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി പ്രാദേശിക രാഷ്‌ട്രീയ പാർട്ടികൾ. ഭരണഘടനയുടെ 370ാം വകുപ്പില്‍ ഭേദഗതി കൊണ്ടുവന്നതിന്‍റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പ്രാദേശിക രാഷ്‌ട്രീയ പാർട്ടികൾ ആവശ്യവുമായി രംഗത്ത് എത്തിയത്. 2018 ജൂൺ 20നാണ് ബിജെപിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും തമ്മിലുള്ള സഖ്യം തകർന്നതിനെത്തുടർന്ന് ജമ്മു കശ്‌മീരിൽ ഗവര്‍ണർ ഭരണം ഏര്‍പ്പെടുത്തിയത്.

2019 ആഗസ്റ്റ് 5ന് കേന്ദ്രം ജമ്മു കശ്മീരിന്‍റെ പ്രത്യേക സ്വയംഭരണ പദവി എടുത്തുമാറ്റുകയും, ജമ്മു കശ്‌മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്‌തിരുന്നു, സ്വയംഭരണപ്രദേശമായ ജമ്മു കശ്‌മീരിലെ ജനങ്ങൾക്ക് ജനാധിപത്യ ഭരണം ഇല്ലാതായെന്നും ജനാധിപത്യ ഭരണത്തിന്‍റെ അഭാവം ഇല്ലാതാക്കാനാണ് നിയമസഭ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ഉന്നയിക്കുന്നതെന്നും പ്രാദേശിക രാഷ്‌ട്രീയ പാര്‍ട്ടികള്‍ പറയുന്നു.

ജമ്മു കശ്‌മീരിന്‍റെ കാര്യത്തിൽ കേന്ദ്രം യാതൊരു തരത്തിലുള്ള നയവും സ്വീകരിക്കാത്തത് ദുരിതം വര്‍ധിപ്പിച്ചുവെന്ന് നാഷണൽ കോൺഫറൻസ് ജനറൽ സെക്രട്ടറി അലി മുഹമ്മദ് സാഗർ ആരോപിച്ചു. ജമ്മു കശ്‌മീരില്‍ തെരഞ്ഞെടുപ്പ് നടത്താത്തത് നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ പരാജയമാണെന്ന് അല്‍ത്താഫ് ബുക്കാരി നയിക്കുന്ന അപ്‌നി പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി മുന്‍താസിര്‍ മൊയ്ദീനും പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെയും പഞ്ചായത്തുകളുടെയും തെരഞ്ഞെടുപ്പ് നടത്തുന്ന സര്‍ക്കാര്‍ എന്തുകൊണ്ട് നിയമസഭ തെരഞ്ഞെടുപ്പ് നടത്തുന്നില്ലെന്നും അല്‍ത്താഫ് ബുക്കാരി ചോദിച്ചു.

ജനങ്ങളുടെ പരാതികൾ ഉടന്‍ പരിഹരിക്കുന്നതിനായി എംഎല്‍എമാര്‍ക്ക് അധികാരം നല്‍കേണ്ടത് അനിവാര്യമാണെന്ന് ജമ്മു കശ്‌മീർ പീപ്പിൾസ് കോൺഫറൻസ് നേതാവ് ബഷാരത്ത് ബുഖാരിയും ആവശ്യപ്പെട്ടിരുന്നു. ഗവര്‍ണർ ഭരണം ജനാധിപത്യ ഭരണം പോലെയാവില്ലെന്നും ബഷാരത്ത് ബുഖാരി കൂട്ടിച്ചേര്‍ത്തു. ജമ്മുവില്‍ 43 സീറ്റുകള്‍, കശ്‌മീരില്‍ 47 സീറ്റുകള്‍ എന്ന നിലയില്‍ ഡീലിമിറ്റേഷൻ കമ്മിഷൻ വിജ്ഞാപനം ഇറക്കിയതിന് പിന്നാലെ വോട്ടർ പട്ടിക പുതുക്കുകയും ചെയ്‌താല്‍ നിയമസഭ തെരഞ്ഞെടുപ്പ് തിയതി തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.

ABOUT THE AUTHOR

...view details