റോഹ്തസ് : പട്ടാപ്പകല്‍ അമിയവാർ ഗ്രാമത്തിലെ 60 അടി നീളമുള്ള ഇരുമ്പുപാലം അടിച്ചുമാറ്റി കള്ളന്മാര്‍. 1972-ൽ അറാ കനാലിന് കുറുകെ നിര്‍മിച്ച പാലമാണ് കള്ളന്മാര്‍ പട്ടാപ്പകല്‍ നാട്ടിലെ തൊഴിലാളികളുടെ കൂടി സഹായത്തോട ഗ്യാസ് കട്ടറും ജെസിബിയും ഉപയോഗിച്ച് മുറിച്ചുനീക്കി കടത്തിയത്.
സംഭവം ഇങ്ങനെ : കാലപ്പഴക്കം കാരണം പാലം നശിച്ചിരുന്നു. പാലത്തിന്‍റെ ചില ഭാഗങ്ങല്‍ അടര്‍ന്നും തുടങ്ങി. ഇതോടെ ഗ്രാമവാസികള്‍ അടുത്തുള്ള കോണ്‍ക്രീറ്റ് പാലമാണ് സഞ്ചാരത്തിനായി ഉപയോഗിക്കുന്നത്. ഇക്കാര്യം മനസിലാക്കിയ കള്ളന്മാര്‍ പ്രദേശത്ത് എത്തി.
സിനിമയെ വെല്ലുന്ന 'കളവ് കഥ'; ബിഹാറില്‍ കള്ളന്മാര്‍ അടിച്ച് മറ്റിയത് 60 അടിയുള്ള ഇരുമ്പ് പാലം, അതും മൂന്ന് പകല്‍ കൊണ്ട് ജലേസചന വകുപ്പിന്‍റെ ഉടമസ്ഥതയിലുള്ള പാലം പൊളിക്കാന്‍ അനുമതി ലഭിച്ചെന്നും ജോലി തുടങ്ങുകയാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. ശേഷം പട്ടാപ്പകല്‍ ജെ.സി.ബിയും ഗ്യാസ് കട്ടറും ഉപയോഗിച്ച് പാലം അറുത്ത് മാറ്റി വണ്ടിയില്‍ കയറ്റി കൊണ്ടുപോയി. മൂന്ന് ദിവസം നീണ്ടു നിന്ന ജോലിക്ക് ഇവര്‍ നാട്ടുകാരായ തൊഴിലാളികളേയും കൂട്ടി.
സിനിമയെ വെല്ലുന്ന 'കളവ് കഥ'; ബിഹാറില്‍ കള്ളന്മാര്‍ അടിച്ച് മറ്റിയത് 60 അടിയുള്ള ഇരുമ്പ് പാലം, അതും മൂന്ന് പകല്‍ കൊണ്ട് Also Read: ആയിരത്തിലേറെ മോഷണം, 48 വയസിനിടെ 28 വര്‍ഷം തടവ് ; തിരുവാർപ്പ് അജി വീണ്ടും പിടിയില്‍
മൂന്ന് ദിവസം ജോലി നടന്നിട്ടും നാട്ടുകാര്‍ക്കോ ജലവകുപ്പ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കോ സംഭവം മോഷണമാണെന്ന് മനസിലായിരുന്നില്ല. പാലം പൊളിച്ച് നീക്കിയതോടെ സംഭവത്തില്‍ ദുരൂഹത തോന്നിയ ചില ഗ്രാമവാസികള്‍ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ എത്തുമ്പോഴേക്കും കള്ളന്മാര്‍ പാലം മുഴുവന്‍ പൊളിച്ച് മാറ്റിയിരുന്നു.
സിനിമയെ വെല്ലുന്ന 'കളവ് കഥ'; ബിഹാറില്‍ കള്ളന്മാര്‍ അടിച്ച് മറ്റിയത് 60 അടിയുള്ള ഇരുമ്പ് പാലം, അതും മൂന്ന് പകല്‍ കൊണ്ട് ഇതോടെ ജലവകുപ്പ് നസ്രിഗഞ്ച് പൊലീസ് സ്റ്റേഷനെ സമീപിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അടുത്തുള്ള ആക്രിക്കടകളുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു. 60 അടി നീറവും 12 അടി ഉയരവുമുള്ള പാലമാണ് മോഷണം പോയതെന്നാണ് പൊലീസ് പറയുന്നത്. രേഖാചിത്രം നിര്‍മിക്കുന്നത് അടക്കമുള്ള രീതികള്‍ നടത്തുന്നതായും പൊലീസ് വ്യക്തമാക്കി.
കാലപ്പഴക്കം കാരണം പാലം നേരത്തെ തന്നെ ഉപേക്ഷിച്ചിരുന്നതായി ജലസേചന വകുപ്പ് ജൂനിയർ എഞ്ചിനീയർ അർഷാദ് കമൽ ഷംസി പറഞ്ഞു.