സിവാന്‍ (ബിഹാർ): മോഷണത്തിന്‍റെ അതിരുകൾ ഭേദിച്ച് ബിഹാറിലെ കള്ളന്മാർ. അഞ്ച് ഗ്രാമങ്ങളെ ഇരുട്ടിലാക്കി അഞ്ച് ട്രാൻസ്‌ഫോര്‍മറുകളുമായാണ് കള്ളന്മാർ മുങ്ങിയത്. ബിഹാറിലെ സിവാൻ ജില്ലയിലാണ് സംഭവം.
'കട്ട് കട്ട് കറണ്ടും കട്ടു'; 5 ട്രാൻസ്‌ഫോര്‍മറുകൾ മോഷ്‌ടിച്ച് കള്ളന്മാർ, ഇരുട്ടിലായി അഞ്ച് ഗ്രാമങ്ങൾ - 5 ട്രാൻസ്‌ഫോര്‍മറുകൾ മോഷ്‌ടിച്ച് കള്ളന്മാർ
രഘുനാഥ്‌പൂർ ബജ, പഞ്ച്വാർ, അഗ്രികൾച്ചറൽ ഫാം, അംവാരി, മുരാർപട്ടി ഗ്രാമങ്ങളിൽ നിന്നാണ് അഞ്ച് ട്രാൻസ്ഫോര്‍മറുകളും മോഷ്‌ടിക്കപ്പെട്ടത്
സിവാൻ ജില്ലയിലെ രഘുനാഥ്‌പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അഞ്ച് ഗ്രാമങ്ങളിൽ ഞായറാഴ്‌ചയാണ് മോഷണം നടന്നത്. തിങ്കളാഴ്‌ച രാവിലെ ആളുകൾ ഉണർന്നപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. 16 കെവിഎ ട്രാൻസ്‌ഫോമറുകളാണ് ഗ്രാമങ്ങളിൽ സ്ഥാപിച്ചിരുന്നത്.
രഘുനാഥ്‌പൂർ ബജ, പഞ്ച്വാർ, അഗ്രികൾച്ചറൽ ഫാം, അംവാരി, മുരാർപട്ടി ഗ്രാമങ്ങളിൽ നിന്നാണ് അഞ്ച് ട്രാൻസ്ഫോർമറുകളും മോഷ്‌ടിക്കപ്പെട്ടത്. ട്രാൻസ്‌ഫോർമർ മോഷ്‌ടിക്കപ്പെട്ടതിനാൽ അഞ്ച് ഗ്രാമങ്ങളും ഇരുട്ടിലാണ്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.