കേരളം

kerala

ETV Bharat / bharat

കവര്‍ന്നത് 133 ലാപ്‌ടോപ്പുകളും 19 മൊബൈലുകളും ; 'യുവാക്കളുടെ മുറികളിലെ മോഷണ'ത്തില്‍' 3 പേര്‍ പിടിയില്‍ - മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും കുറഞ്ഞവിലയില്‍

Thieves Regularly Stole Laptops and Mobile Phones Arrested: ഇവരില്‍ നിന്നും 75 ലക്ഷം രൂപ വിലവരുന്ന ലാപ്‌ടോപ്പുകൾ, മൊബൈൽ ഫോണുകൾ, ടാബ്‌ലെറ്റുകൾ എന്നിവയും പൊലീസ് പിടിച്ചെടുത്തു

Thieves Arrested For Stole Laptops  Thieves Regularly Stole Laptops and Mobile Phones  Thieves Interested In Electronic Goods  Latest Laptops and Mobile Phones  Laptops and Mobile Phones in Cheap rates  മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും മോഷണം  യുവാക്കളുടെ മുറികളില്‍ നിന്ന് മോഷണം  മികച്ച മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും  മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും കുറഞ്ഞവിലയില്‍  മോഷ്‌ടാക്കള്‍ പിടിയില്‍
Thieves Arrested For Stole Laptops and Mobile Phones

By ETV Bharat Kerala Team

Published : Nov 7, 2023, 10:14 PM IST

ബെംഗളൂരു :മോഷണങ്ങള്‍ക്ക് സമാനരീതികള്‍ അവലംബിക്കുന്ന മോഷ്‌ടാക്കള്‍ ഏറെയുണ്ട്. ചില വസ്‌തുക്കള്‍ മാത്രം മോഷ്‌ടിക്കുന്ന കള്ളന്മാരുമുണ്ട്. ഇത്തരത്തില്‍ മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും മാത്രം തിരഞ്ഞുപിടിച്ച് മോഷ്‌ടിക്കാറുള്ള പ്രതികളാണ് കഴിഞ്ഞദിവസം ബെംഗളൂരുവില്‍ പിടിയിലായത്. ഇവരില്‍ നിന്നും 75 ലക്ഷം രൂപ വിലവരുന്ന ലാപ്‌ടോപ്പുകൾ, മൊബൈൽ ഫോണുകൾ, ടാബ്‌ലെറ്റുകൾ എന്നിവയും പൊലീസ് പിടിച്ചെടുത്തു.

പെയിങ്‌ ഗെസ്‌റ്റുകളായും ഹോസ്‌റ്റലില്‍ മുറിയെടുത്തും താമസിക്കുന്ന യുവാക്കളുടെ മുറികളില്‍ നിന്നും മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും മോഷ്‌ടിച്ചുവന്നിരുന്ന ശ്രീനാഥും ഇയാളില്‍ നിന്നും കുറഞ്ഞ വിലയ്‌ക്ക് മോഷണ മുതലുകള്‍ വാങ്ങിയിരുന്ന സെൽവൻ, മഞ്‌ജു എന്നിവരുമാണ് സദാശിവനഗർ പൊലീസിന്‍റെ പിടിയിലായത്.

പിടിവീഴുന്നത് ഇങ്ങനെ :പ്രതിയായ ശ്രീനാഥ് നഗരത്തിന്‍റെ വിവിധ ഭാഗത്തുള്ള പിജികളില്‍ നിന്നും യുവാക്കള്‍ താമസിക്കുന്ന മുറികളില്‍ നിന്നും മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും മോഷ്‌ടിക്കുന്നത് പതിവായിരുന്നു. ഇത്തരത്തില്‍ മോഷണം കഴിഞ്ഞശേഷം സ്ഥലത്ത് നിന്നും ഓടിരക്ഷപ്പെടുന്നതായിരുന്നു ഇയാളുടെ രീതി. തുടര്‍ന്ന് സ്ഥിരമായി മോഷണ മുതലുകള്‍ വാങ്ങാറുള്ള സെല്‍വനെയും മഞ്‌ജുവിനെയും സമീപിച്ച് ഈ ഉപകരണങ്ങള്‍ കുറഞ്ഞവിലയ്‌ക്ക് വില്‍പന നടത്തും.

Also Read: വില 12,000, സ്‌റ്റിക്കറും ബോക്‌സും ചൈനീസ് ഓണ്‍ലൈന്‍ ആപ്പില്‍ നിന്ന് ; വ്യാജ ഐഫോണ്‍ വില്‍പന സംഘം പൊലീസ് പിടിയില്‍

ഇതിനെ കുറിച്ച് രഹസ്യവിവരം ലഭിച്ച സദാശിവനഗർ പൊലീസ് പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ച് പ്രതികളെ പിടികൂടുകയായിരുന്നു. ഇവരില്‍ നിന്നും 133 ലാപ്‌ടോപ്പുകളും 19 മൊബൈല്‍ഫോണുകളും നാല് ടാബ്‌ലെറ്റുകളും പൊലീസ് പിടികൂടി. അതേസമയം സ്ഥിരം കുറ്റവാളിയായ ശ്രീനാഥ് 2019 ല്‍ ആർഎംസി യാർഡ് പൊലീസ് സ്‌റ്റേഷനിൽ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ള ലാപ്‌ടോപ് മോഷണക്കേസിലും ഉള്‍പ്പെട്ടിരുന്നു.

ABOUT THE AUTHOR

...view details